1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kannure

കണ്ണൂരിൽ റോഡരികിൽ കഞ്ചാവ് ചെടി വളർത്തിയ നിലയിൽ; എക്സൈസ് അന്വേഷണം ആരംഭിച്ചു

വാർത്ത
കണ്ണൂരില്‍ റോഡരികില്‍ കഞ്ചാവ് ചെടി വളര്‍ത്തിയ നിലയില്‍ കണ്ടെത്തി. കുഴിക്കുന്ന് റോഡരികിലാണ് 1.4 മീറ്റര്‍ നീളമുള്ള കഞ്ചാവ് ചെടി വളർത്തിയതാ‍യി കണ്ടെത്തിയത്. ചെടിയുടെ പ്രധാന ഭാഗം മുറിച്ചുകൊണ്ടുപോയ നിലയിലാണുള്ളത്. 
 
വിവരം ലഭിച്ചതിനെ തുടർന്ന് കഞ്ചാവ് ചെടി എൿസൈസ് കസ്റ്റഡിയിലെടുത്തു. കണ്ണൂര്‍ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നാര്‍ക്കോട്ടിക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഞ്ചാവ് ചെടി എക്സൈസ് കോടതിയിൽ ഹാജരാക്കി.
About Writer
Sumeesh
അടുത്ത ലേഖനം
ഫ്രാങ്കോയ്ക്ക് ലൈംഗിക ശേഷിയുണ്ടെന്ന് പരിശോധനാ ഫലം; അതിവേഗം കുറ്റപത്രം സമർപ്പിക്കും