1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kannur local news

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; ക്രൂരത കാട്ടിയത് പിതാവ്

Kannur
കണ്ണൂരില്‍ പതിനാലുവയസ്സുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പിതാവ് അറസ്റ്റില്‍. പോക്സോ വകുപ്പ് ചുമത്തിയാണ് പ്രതിയെ അറസ്റ്റുചെയ്തത്. കുട്ടിയക്ക് വയറുവേദന ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് നടത്തിയ കൗണ്‍സിലിംഗിലാണ് ഈ ക്രൂരതയ്ക്ക് പിന്നില്‍ സ്വന്തം പിതാവാണെന്ന് കുട്ടി വെളിപ്പെടുത്തിയത്. 
  
കുട്ടിയുടെ അമ്മയാണ് ജോലിയ്ക്ക് പോയി വീടുനോക്കുന്നത്. ഈ സമയങ്ങളിലൊക്കെ ഇയാള്‍ വീട്ടില്‍ തന്നെ ഇരിക്കാറാണ് പതിവ്. പലതവണ പിതാവ് പീഡനത്തിരയ്ക്കിയിട്ടുണ്ടെന്നും എതിര്‍ക്കുകയോ പുറത്തുപറയുകയോ ചെയ്താല്‍ കൊല്ലുമെന്ന് ഭീക്ഷണിപ്പെടുത്തിയിരുന്നതായും കുട്ടി പോലീസിനോട് പറഞ്ഞു. കുട്ടിയുടെ ആരോഗ്യനില മോശമായതിനാല്‍ തുടര്‍ചികിത്സ ആവശ്യമാണെന്നും കൗണ്‍സിലിംഗ് നല്‍കിയിട്ടുണ്ടെന്നും ശിശുക്ഷേമസമിതിയും പോലീസുകാരും പറഞ്ഞു.
അടുത്ത ലേഖനം
കൊവിഡ് ഉത്ഭവം തേടി ലോകാരോഗ്യ സംഘടന: 10 ശാസ്ത്രജ്ഞര്‍ വുഹാനിലേക്ക്