1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. HIV Positive in Drug Gang

ലഹരി ഉപയോഗത്തിലൂടെ എച്ച്‌ഐവി പടര്‍ന്നത് 10 പേര്‍ക്ക്; വളാഞ്ചേരിയില്‍ കൂടുതല്‍ പരിശോധന നടത്താന്‍ ആരോഗ്യ വകുപ്പ്

HIV Positive
ലഹരി ഉപയോഗത്തിലൂടെ എച്ച്‌ഐവി പടര്‍ന്നത് 10 പേര്‍ക്ക്. ഇതോടെ മലപ്പുറം വളാഞ്ചേരിയില്‍ കൂടുതല്‍ പരിശോധന നടത്താന്‍ ആരോഗ്യ വകുപ്പ് ലക്ഷ്യമിടുന്നു. ഇതിനായി അടുത്തമാസം തുടക്കത്തില്‍ ഇവിടെ ക്യാമ്പ് നടത്തും. കുത്തിവയ്ക്കുന്ന ലഹരി ഉപയോഗത്തിലൂടെയാണ് 10 പേര്‍ക്ക് എച്ച്‌ഐവി ബാധയേറ്റതെന്നാണ് കണ്ടെത്തല്‍. പരിശോധനയില്‍ ഇതര സംസ്ഥാന തൊഴിലാളി അടക്കമുള്ളവര്‍ സഹകരിക്കാത്തതാണ് ആരോഗ്യവകുപ്പിനെ പ്രതിസന്ധിയിലാക്കുന്നത്. 
 
കേരള എയ്ഡ്‌സ് സൊസൈറ്റി നടത്തിയ സ്‌ക്രീനിംഗിലാണ് വളാഞ്ചേരിയില്‍ 10 പേര്‍ക്ക് എച്ച്‌ഐവി ബാധ കണ്ടെത്തിയത്. ഇതില്‍ മൂന്നുപേര്‍ അന്യസംസ്ഥാന തൊഴിലാളികളാണ്. ഒരാള്‍ക്ക്എച്ച്‌ഐവി ബാധ കണ്ടെത്തിയതിന് പിന്നാലെ ഇയാളുമായി ബന്ധപ്പെട്ടവരെ അന്വേഷിച്ചപ്പോഴാണ് ലഹരി സംഘത്തിലേക്ക് അന്വേഷണം എത്തിയത്.
 
പിന്നാലെ ഇവരില്‍ നടത്തിയ പരിശോധനയില്‍ കൂടുതല്‍ പേര്‍ക്ക് എച്ച്‌ഐവി സ്ഥിരീകരിക്കുകയായിരുന്നു. ഒരേ സിറിഞ്ചുപയോഗിച്ച് ലഹരി കുത്തിവെച്ചതാണ് രോഗം പടരാന്‍ കാരണമായത്.
അടുത്ത ലേഖനം
10 വര്‍ഷത്തിനിടെ കേരളത്തിന് 1.57 ലക്ഷം കോടി രൂപ നല്‍കിയെന്ന് കേന്ദ്ര ധനമന്ത്രി; 239 ശതമാനം കൂടുതല്‍