1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Heavy Rain News

ഇടുക്കി ഏലപ്പാറയില്‍ മണ്ണിടിച്ചിലില്‍ ഒരാള്‍ മരിച്ചു

Heavy Rain
ഇടുക്കി ഏലപ്പാറയില്‍ മണ്ണിടിച്ചിലില്‍ ഒരാള്‍ മരിച്ചു. കോഴിക്കാനം എസ്‌റ്റേറ്റിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. പുഷ്പയെന്ന ആളാണ് മരണപ്പെട്ടത്. പുലര്‍ച്ചെ നാലുമണിക്കാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. അതേസമയം സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഇതേ തുടര്‍ന്ന് വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചത്. 
 
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, വയനാട്, ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചത്. കേരളാ തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്കും കടലാക്രമണങ്ങള്‍ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
മൂന്നാറില്‍ നിന്ന് 50 ലിറ്റര്‍ സ്പിരിറ്റും 70 ലിറ്റര്‍ കളര്‍ ചേര്‍ത്ത വ്യാജ മദ്യവും പിടികൂടി