അനുബന്ധ വാര്‍ത്തകള്‍
- എറണാകുളത്ത് ടിപ്പര്‍ ലോറി ബൈക്കിന് പിന്നിലിടിച്ച് അച്ഛനും മകള്‍ക്കും ദാരുണാന്ത്യം
- തൃശൂര്‍ പൂരം: ഗുണ്ട്, അമിട്ട്, കുഴിമിന്നല്‍ എന്നിവ ഉപയോഗിക്കാന്‍ പാടില്ല
- വൈദ്യുതി ബില്ലടയ്ക്കാന്‍ മറന്നുപോകാറുണ്ടോ, ഓര്‍മിപ്പിക്കാന്‍ സൗജന്യമായി മെസേജ് വരും! ചെയ്യേണ്ടത് ഇത്രമാത്രം
- Rain Update: ഇന്ന് രാത്രി ഏഴുജില്ലകളില്‍ മഴയ്ക്ക് സാധ്യത
- തല്ക്കാലം വിശ്രമം: സ്വര്‍ണവില ഇടിഞ്ഞു
ഏപ്രില്‍ എട്ടുവരെ സംസ്ഥാനത്ത് ചൂട് കനക്കും; 12ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ഏപ്രില്‍ എട്ടുവരെ സംസ്ഥാനത്ത് ചൂട് കനക്കും. കൊല്ലം, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 39°C വരെയും, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 38°C വരെയും, പത്തനംതിട്ട, കോട്ടയം, കണ്ണൂര്‍ ജില്ലകളില്‍ 37°C വരെയും, തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, മലപ്പുറം, കാസറഗോഡ് ജില്ലകളില്‍ ഉയര്‍ന്ന താപനില 36°C വരെയും (സാധാരണയെക്കാള്‍ 2 - 4 °C കൂടുതല്‍) ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ 2024 ഏപ്രില്‍ 4 മുതല്‍ ഏപ്രില്‍ 8 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.
ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങള്‍ താഴെ പറയുന്ന നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതാണ്. പകല്‍ 11 am മുതല്‍ വൈകുന്നേരം 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക. പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് ശീതള പാനീയങ്ങള്‍ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക.