ഹൃദയാഘാതത്തെ തുടര്‍ന്ന് പത്താം ക്ലാസുകാരന്‍ മരിച്ചു !
Heart Attack: ഹൃദയാഘാതത്തെ തുടര്‍ന്ന് പത്താം ക്ലാസുകാരന്‍ മരിച്ചു. കാസര്‍ഗോഡ് ചായ്യോത്ത് സ്വദേശികളായ വിമല്‍, ഷിജി ദമ്പതികളുടെ മകന്‍ അരുള്‍ വിമല്‍ (15 വയസ്) ആണ് മരിച്ചത്. ഇന്ന് രാവിലെ എഴുന്നേറ്റപ്പോള്‍ അരുളിന് ശ്വാസതടസം അനുഭവപ്പെടുകയായിരുന്നു. നെഞ്ചില്‍ വേദനയും ഉണ്ടായിരുന്നു. ഉടന്‍ തന്നെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.