1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Father killed his daughter in Tamilnadu

വേഗത്തില്‍ സമ്പന്നനാകാന്‍ മന്ത്രവാദിയുടെ ഉപദേശം; തമിഴ്‌നാട്ടില്‍ 14കാരിയായ മകളെ ബലി നല്‍കിയ പിതാവ് അറസ്റ്റില്‍

Tamilnadu
തമിഴ്‌നാട്ടില്‍ 14കാരിയായ മകളെ ബലി നല്‍കിയ പിതാവ് അറസ്റ്റില്‍. പുതുക്കോട്ട ജില്ലയിലെ കര്‍ഷകനായ പനീര്‍സെല്‍വമാണ് അറസ്റ്റിലായത്. വേഗത്തില്‍ സമ്പന്നനാകാന്‍ മന്ത്രവാദിയുടെ വാക്കുകേട്ടാണ് ഇയാള്‍ മകളെ കൊലപ്പെടുത്തിയത്. കഴിഞ്ഞമാസം 18നായിരുന്നു സംഭവം നടന്നത്.
 
പനീര്‍സെല്‍വവും ബന്ധുവായ രവിയുമായി ചേര്‍ന്നാണ് പെണ്‍കുട്ടിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം യൂക്കാലിപ്‌സ് തോട്ടത്തില്‍ ഉപേക്ഷിച്ചത്. ഇതിനു ശേഷം ഇയാള്‍ ഒന്നും അറിയാത്ത ഭാവത്തില്‍ മകളെ കാണാനില്ലെന്ന് എല്ലാവരെയും അറിയിക്കുകയായിരുന്നു. പിന്നാലെ നടന്ന തിരച്ചിലില്‍ കുട്ടിയെ തോട്ടത്തില്‍ നിന്ന് കണ്ടെത്തുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പോസ്റ്റുമാര്‍ട്ടത്തില്‍ സംശയം തോന്നി പൊലീസ് ചെയ്ത ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിക്കുന്നത്. ഒളിവില്‍ പോയ മന്ത്രവാദിനിക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
അടുത്ത ലേഖനം
സംസ്‌കാരശൂന്യരായ ചിലരാണ് അധ്യാപികമാരെ പരിഹസിക്കുന്നത്: കർശന നടപടിയെന്ന് കെകെ ശൈലജ