അനുബന്ധ വാര്‍ത്തകള്‍
- ലൈംഗിക അതിക്രമത്തിന് മധ്യവയസ്‌കന് എട്ട് വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും
- മനുഷ്യന്റെ ഗന്ധം പിന്തുടര്ന്ന് ആക്രമിക്കും, വൈദ്യുതി വേലിയും പടക്കവും പേടിയില്ല; പിടി 14 കാടിറങ്ങി, ആശങ്ക
- അരിക്കൊമ്പന് വേണ്ടി ക്ഷേത്രത്തില്‍ ദിവസപൂജ, പഞ്ചമി പൂജ കലപ്പ സമര്‍പ്പണം
- അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; ഈ ജില്ലകള്‍ക്ക് മുന്നറിയിപ്പ്
- Kerala Weather Live Updates: ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വരും മണിക്കൂറുകളില്‍ അതിശക്തമായ മഴ
പിതാവ് ആത്മഹത്യ ചെയ്തതിനു മകനെ പ്രേരണാ കുറ്റത്തിന് അറസ്റ്റ് ചെയ്തു
കോഴിക്കോട്: പിതാവ് ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ടു മകനെ പ്രേരണാ കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു. തിരുവള്ളൂര്‍ ആശാരിക്കണ്ടി സ്വദേശി സുരാജ് എന്ന 29 കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാര്‍ച്ച ഇരുപത്തിരണ്ടിനായിരുന്നു ഇയാളുടെ പിതാവ് സുധാകരന്‍ (63) കോറോത്ത് പൊയിലിലുള്ള വീട്ടു പറമ്പില്‍ തൂങ്ങിമരിച്ചത്.
സുധാകരന്റെ ആത്മഹത്യാ കുറിപ്പില്‍ നിന്ന് സുരാജ് പിതാവിനെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചു എന്നും ഇതാണ് ആത്മഹത്യക്ക് ഇടയാക്കിയത് എന്നുമുള്ള വിവരം പോലീസ് കണ്ടെത്തിയിരുന്നു. കാക്കൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ സങ്കല്‍രാജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് സുരാജിനെ അറസ്റ്റ് ചെയ്തത്.
നിരവധി ക്രിമിനല്‍ കേസുകള്‍ ഉള്‍പ്പെടെ നിരവധി കേസുകളിലെ പ്രതിയാണ് സുരാജ്. ഈ രീതിയിലുള്ള പശ്ചാത്തലവും സാക്ഷി മൊഴികള്‍ എന്നിവയും വച്ചുള്ള അന്വേഷണത്തിലാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.