1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Death threat against P V Anvar MLA

പി വി അന്‍വറിന്റെ കുടുംബത്തെ വകവരുത്തും, ഊമക്കത്തിലൂടെ ഭീഷണി, സംരക്ഷണം വേണമെന്ന് എംഎല്‍എ

P V Anvar
പി വി അന്‍വര്‍ എംഎല്‍എയുടെ കുടുംബത്തിന് വധഭീഷണി. ഊമക്കത്തിലൂടെയാണ് വധഭീഷണി എത്തിയത്. കുടുംബത്തെ അപായപ്പെടുത്തുമെന്നാണ് ഭീഷണി സന്ദേശത്തില്‍ പറയുന്നത്. ഭീഷണിക്കത്ത് അന്‍വര്‍ പോലീസ് മേധാവിക്ക് കൈമാറി. കുടുംബത്തിന് പോലീസ് സംരക്ഷണം നല്‍കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.
 
എഡിജിപി എം ആര്‍ അജിത് കുമാര്‍ അടക്കം ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചതിന് പിന്നാലെയാണ് പി വി അന്‍വറിന് നേരെ വധഭീഷണീ എത്തിയത്. അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിലനിര്‍ത്തുന്നത് തന്നെ കുരുക്കാനാണെന്ന് അന്‍വര്‍ ആരോപണം ഉന്നയിച്ചിരുന്നു. പി വി അന്‍വറിന്റെ ആരോപണങ്ങളില്‍ കഴിഞ്ഞ ദിവസം എഡിജിപിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ആര്‍എസ്എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച മുതല്‍ മലപ്പുറം എസ് പി ക്യാമ്പ് ഓഫീസിലെ മരംമുറി വരെയുള്ള പരാതികളിലാണ് അജിത് കുമാറിന്റെ മൊഴി വിശദമായി രേഖപ്പെടുത്തിയത്.
 
 
അടുത്ത ലേഖനം
Sitaram Yechury: ഇന്ദിര ഗാന്ധിയുടെ കസേര തെറിപ്പിച്ച വിദ്യാര്‍ഥി നേതാവ്; ഈ ചിത്രം പറയും ആരാണ് യെച്ചൂരിയെന്ന് !