അനുബന്ധ വാര്‍ത്തകള്‍
- കൊവിഡ് വ്യാപനം രൂക്ഷം, മലപ്പുറത്ത് കടുത്ത നിയന്ത്രണങ്ങൾ: ആരാധനാലയങ്ങളിൽ 5 പേർ മാത്രം
- കോഴിക്കോട് ഞായറാഴ്ചകളില്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണം
- കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ മോഷണം: രണ്ട് ലക്ഷം രൂപ നഷ്ടമായി
- മൂന്ന് തവണ വകഭേദം സംഭവിച്ച വൈറസ് കേരളത്തിലും? അതിതീവ്ര രോഗവ്യാപനത്തിനു സാധ്യത
- കോവിഡ് വ്യാപനം: ക്വാറന്റീന്-ഐസൊലേഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
കര്‍ഫ്യു സമയത്ത് ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച
കുളത്തൂപ്പുഴ: കുളത്തൂപ്പുഴയില്‍ ശിവ ക്ഷേത്രത്തില്‍ കര്‍ഫ്യു സമയത്ത് വന്‍ കവര്‍ച്ച നടന്നു. കുളത്തൂപ്പുഴ പോലീസ് സ്റ്റേഷനടുത്തുള്ള ആനക്കൂട് ശിവക്ഷേത്രത്തിലാണ് കവര്‍ച്ച നടന്നത്.
ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായാണ് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചത്. ക്ഷേത്രത്തിലെ ഓഫീസിന്റെ പൂട്ട് തകര്‍ത്ത് അകത്തു കടന്ന മോഷ്ടാവ് ശ്രീകോവിലിന്റെ താക്കോലെടുത്ത് തുടര്‍ന്ന് വിഗ്രഹത്തിലെ സ്വര്‍ണ്ണമാല, പണം, സ്വര്‍ണ്ണപൊട്ട് എന്നിവ കവര്‍ന്നു.
ഇതിനൊപ്പം ക്ഷേത്രത്തിലെ എല്ലാ വഞ്ചികളും തകര്‍ക്കുകയും ചെയ്തു. കവര്‍ച്ചയ്ക്ക് മുമ്പ് തന്നെ ക്ഷേത്രത്തിലുള്ള സി.സി.ടി.വി യുടെ കേബിളുകളും നശിപ്പിച്ചിരുന്നു.