1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Chennithala against CPM

സിബിഐയെ വിലക്കാൻ സിപിഎം ആവശ്യപ്പെട്ടത് മുഖ്യമന്ത്രിയെ രക്ഷിക്കാനെന്ന് ചെന്നിത്തല

സിബിഐ
സിബിഐയെ വിലക്കണമെന്ന് സംസ്ഥാനസർക്കാരിനോടുള്ള സിപിഎം ആവശ്യത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയിലേക്ക് സി‌ബിഐ എത്തുന്നു എന്നായപ്പോൾ അദ്ദേഹത്തെ രക്ഷിക്കാനാണ് സിബിഐയെ വിലക്കാനുള്ള തീരുമാനമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
 
വടക്കാഞ്ചേരി ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് മുഴുവൻ അഴിമതിയും മുഖ്യമന്ത്രിയുടെ അറിവും സമ്മതത്തോടും കൂടി ഉണ്ടായതാണ്.ആ കേസ് മുഖ്യമന്ത്രിയിലേക്ക് എത്തുമെന്നായപ്പോൾ ഇടതുനേതാക്കളുടെ നെഞ്ചിടിപ്പ് വർധിച്ചിരിക്കുകയാണ് ചെന്നിത്തല പറഞ്ഞു.
അടുത്ത ലേഖനം
ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍