1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Attack Against Woman in Kallada Bus

കല്ലട ബസിൽ യാത്രക്കാരിക്ക് നേരെ പീഡനശ്രമം; യുവാവ് പിടിയിൽ

ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ കോട്ടക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ വെച്ചാണ് സംഭവം.

Kallada Bus
കല്ലട ബസിൽ വെച്ച് യാത്രക്കാരിയെ പീഡിപ്പിക്കാൻ ശ്രമം നടന്നു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ കോട്ടക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ വെച്ചാണ് സംഭവം. പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയിലായി.

കാസർകോട് കുടലു സ്വദേശി മുനിവർ ആണ് പിടിയിലായത്.കൊല്ലം സ്വദേശിയായ യുവതിയാണ് പരാതിക്കാരി. തിരുവനന്തപുരത്തു നിന്നുള്ള കാസർകോട്ടേയ്ക്ക് പോവുകയായിരുന്നു ബസ്. 

പുലർച്ചെ രണ്ടര മണിയോടെ, യുവാവ് കയ്യെത്തി തന്റെ ദേഹത്ത് പിടിക്കുകയായിരുന്നുവെന്ന് യുവതി പറഞ്ഞു. കോട്ടക്കൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതായി യുവതി വ്യക്തമാക്കി. പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. 
അടുത്ത ലേഖനം
അവരെന്താണ് പറയുന്നതെന്ന് അവർക്ക് തന്നെ അറിഞ്ഞുകൂടാ, പാർവതിയെ എനിക്കിഷ്ട്മാണ് പക്ഷേ... ; വിജയ് ദേവരക്കൊണ്ട പറയുന്നു