ആലുവ|
സജിത്ത്|
Last Modified ബുധന്‍, 13 ഡിസംബര്‍ 2017 (09:39 IST)
ആലുവ മുട്ടത്തിനടുത്തുണ്ടായ വാഹനാപകടത്തിൽ പിതാവും മകനുമുള്‍പ്പെടെ മൂന്ന് പേർ മരിച്ചു. കോട്ടയം കുമാരനെല്ലൂർ സ്വദേശികളായ ടി ടി രാജേന്ദ്രപ്രസാദ്, മകൻ ടി ആർ അരുൺ പ്രസാദ്, ബന്ധു ചന്ദ്രൻ നായർ എന്നിവരാണ് മരിച്ചത്. ചന്ദ്രന് നായരുടെ മകനെ നെടുമ്പാശേരി വിമാനത്താവളത്തിൽ വിട്ടു മടങ്ങുമ്പോഴായിരുന്നു അപകടം.
അരുണ്‍പ്രസാദ് മനോരമ ഓണ്‍ലൈനിലേയും രാജേന്ദ്രപ്രസാദ് ലൈബ്രറി വിഭാഗത്തിലേയും
ജീവനക്കാരാണ് ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാര്‍ കൊച്ചി മെട്രോയുടെ തൂണിലിടിച്ച ശേഷം ഡിവൈഡറിൽ കയറി മറിയുകയായിരുന്നു. രാജേന്ദ്ര പ്രസാദ് സംഭവസ്ഥലത്തും മറ്റു രണ്ടുപേർ ആശുപത്രിയിലുമാണ് മരിച്ചത്.