അനുബന്ധ വാര്‍ത്തകള്‍
- ആ ശൂന്യത ഓസ്ട്രേലിയ പരിഹരിച്ചു, ടെസ്റ്റിൽ ഇവർ ഇന്ത്യയ്ക്ക് വെല്ലുവിളി തന്നെ: സച്ചിൻ
- ഇനിയും ഏറെ വരാനിരിയ്ക്കന്നു, ആരാധകരെ ആവേശത്തിലാക്കി രോഹിത് ശർമ്മ
- മദ്യലഹരിയിൽ തേങ്ങയിടാൻ തെങ്ങിൽ കയറി, അവിടെയിരുന്ന് ഉറങ്ങിയത് മൂന്നര മണിക്കൂർ; താഴെയിറക്കാൻ പെടാപ്പാട്
- ക്രിസ്തുമസ് കരോൾ കേൾക്കാൻ തടിച്ചുകൂടിയവർക്ക് നേരെ വെടിവയ്പ്പ്, അക്രമിയെ പൊലീസ് വധിച്ചു
- കോവിഡ് വാക്സിൻ വിതരണത്തിന് മാർഗരേഖ പുറത്തിറക്കി കേന്ദ്ര സർക്കാർ
പോളിസിയിൽ അടിമുടി മാറ്റം വരുത്തി ഗൂഗിൾ, ഉപയോക്താക്കൾ തീർച്ചയായും അറിഞ്ഞിരിയ്ക്കണം !
പോളിസിയിൽ മറ്റം വരുത്തി ഗൂഗിൾ. സേവനങ്ങൾ ഇനി പൂർണമായും സൗജന്യമാകില്ല. എന്നു മാത്രമല്ല ആക്ടിവ് അല്ലാത്ത അക്കൗണ്ടുകളിലെ രേഖളും വിവരങ്ങളും ഗൂഗിൾ ഡിലീറ്റ് ചെയ്യും. അടുത്ത വർഷം ജൂൺ ഒന്നുമുതലാണ് പുതിയ പോളിസി പ്രാബല്യത്തിൽ വരിക. രണ്ടുവർഷമായി ആക്ടീവ് അല്ലാത്ത ജിമെയിലിലെയും ഗൂഗിൾ ഡ്രൈവിലെയും വിവരങ്ങളാണ് ഡിലീറ്റ് ചെയ്യുക.
'ജി മെയില്‍, ഡ്രൈവ്, ഫോട്ടോസ് എന്നിവയില്‍ നിങ്ങളുടെ സ്‌റ്റോറേജ് രണ്ടുവര്‍ഷമായി ലിമിറ്റിന് പുറത്താണെങ്കില്‍ ഗൂഗിള്‍ അത് ഡിലീറ്റ് ചെയ്യും' എന്ന് ഗൂഗിൾ വ്യക്തമാക്കിയിട്ടുണ്ട്. ഡേറ്റകൾ ഡിലീറ്റ് ചെയ്യുന്നതിന് മുൻപ് ഉപയോക്താക്കൾക്ക് നോട്ടിഫിക്കേഷൻ നൽകും. അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യാതിരിയ്ക്കാൻ കൃത്യമായ ഇടവേളകളിൽ പ്ലാറ്റ്ഫോമുകൾ സന്ദർശിയ്ക്കണം എന്ന് ഗൂഗിൾ നിർദേശം നൽകിയിട്ടുണ്ട്. ഗൂഗിൾ ഫോട്ടോസിലോ, ഡ്രൈവിലോ 15 ജിബിയ്ക്ക് മുകളിൽ സ്റ്റോറേജ് ആവശ്യമെങ്കിൽ ഗൂഗിള്‍ വണ്ണില്‍ പുതിയ സ്‌റ്റോറേജ് പ്ലാന്‍ സബ്സ്ക്രൈബ് ചെയ്യാം. നൂറ് ജിബി മുതലുള്ള പ്ലാനുകള്‍ ഗൂഗിൾ ലഭ്യമാക്കിയിട്ടുണ്ട്.