1. കായികം
  2. ക്രിക്കറ്റ്‌
  3. ഐ പി എൽ സ്‌പെഷ്യൽ
  4. T natarajan ruled out of IPL

ടി നടരാജന് പരിക്ക്, ഐപിഎൽ നഷ്ടമായേക്കുമെന്ന് റിപ്പോർട്ട്

ഹൈദരാബാദ്
സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ ഇന്ത്യൻ താരമായ ടി നടരാജൻ പരിക്കായതിനെ തുടർന്ന് ഐപിഎല്ലിൽ നിന്നും പുറത്തായതായി റിപ്പോർട്ട്. കാൽമുട്ടിനേറ്റ പരിക്കാണ് താരത്തിന് തിരിച്ചടിയായത്. ഈ സീസണിൽ രണ്ട് മത്സരങ്ങൾ മാത്രമാണ് ഹൈദരാബാദിനായി നടരാജൻ കളിച്ചത്.
 
ഐപിഎല്ലിൽ നാല് മത്സരങ്ങളിൽ മൂന്നെണ്ണത്തിലും തോറ്റ ഹൈദരാബാദ് ഒരു മത്സരത്തിൽ മാത്രമാണ് വിജയിച്ചത്. മത്സരത്തിൽ വിജയിച്ചതിന് പിന്നാലെ ടീം നായകനായ ഡേവിഡ് വാർണർ നടരാജന്റെ പരിക്കിനെ പറ്റി സൂചന നൽകിയിരുന്നു.
 
പോയിന്റ് പട്ടികയിൽ താഴെയുള്ള ഹൈദരാബാദിനെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നതാണ് നടരാജന്റെ പരിക്ക്,ടീമിലെ സൂപ്പർ താരമായ കെയ്‌ൻ വില്യംസണും പരിക്കായതിനെ തുടർന്ന് ആദ്യ മത്സരങ്ങളിൽ ടീമിനായി കളിച്ചിരുന്നില്ല.
അടുത്ത ലേഖനം
സഞ്ജുവിന്റെ കളിയോടുള്ള സമീപനം ശരിയല്ല, ദേവ്‌ദത്ത് ഉടൻ തന്നെ ഇന്ത്യക്കായി കളിക്കും: ഗവാസ്‌കർ