1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. CSK unfollows Jadeja in Instagram

ടീമില്‍ നിന്ന് ഒഴിവാക്കിയതില്‍ ജഡേജയ്ക്ക് അതൃപ്തി, ചെന്നൈ സൂപ്പര്‍ കിങ്‌സുമായി തര്‍ക്കം; ഇടപെടാതെ ധോണി

CSK unfollows Jadeja in Instagram
രവീന്ദ്ര ജഡേജയെ ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്ത് ചെന്നൈ സൂപ്പര്‍ കിങ്‌സ് ഫ്രാഞ്ചൈസി. ജഡേജയും ചെന്നൈ ക്യാംപും തമ്മില്‍ അത്ര നല്ല ബന്ധത്തിലല്ലെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഇനി ചെന്നൈ സൂപ്പര്‍ കിങ്‌സിന് വേണ്ടി ജഡേജ കളിക്കില്ലെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. 
 
ഡല്‍ഹിക്കെതിരായ കഴിഞ്ഞ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് പ്ലേയിങ് ഇലവനില്‍ ജഡേജ ഉണ്ടായിരുന്നില്ല. പ്ലേയിങ് ഇലവനില്‍ നിന്ന് ജഡേജയെ ഒഴിവാക്കിയത് ഫിറ്റ്‌നെസ് ആശങ്കകള്‍ മൂലമാണെന്നാണ് അന്ന് ചെന്നൈ നായകന്‍ ധോണി പറഞ്ഞത്. എന്നാല്‍, പ്ലേയിങ് ഇലവനില്‍ നിന്ന് ഒഴിവാക്കിയതില്‍ ജഡേജയ്ക്ക് അതൃപ്തിയുണ്ടെന്നാണ് വിവരം. ഇക്കാര്യം ഫ്രാഞ്ചൈസിയെ അറിയിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇന്‍സ്റ്റഗ്രാമില്‍ ജഡേജയെ അണ്‍ഫോളോ ചെയ്തിരിക്കുന്നത്. 

ഫ്രാഞ്ചൈസിയുടെ നടപടിയില്‍ ജഡേജ ആദ്യം അതൃപ്തി അറിയിച്ചത് ധോണിയെയാണ്. എന്നാല്‍ ധോണി നിശബ്ദനായി നിന്നു. ഇക്കാര്യത്തില്‍ തനിക്ക് ഒന്നും ചെയ്യാന്‍ പറ്റില്ലെന്ന നിലപാടായിരുന്നു ധോണിയുടേത്. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
തുടരെ പുറത്തായപ്പോൾ പുജാരയുടെ ഉപദേശം തേടി, അപൂർവ്വ സൗഹൃദത്തിന്റെ കഥയുമായി മുഹമ്മദ് റിസ്‌വാൻ