1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍ 2018
  4. Arabs khan

ഐ പി എൽ വാതുവെപ്പ്: അർബാസ് ഖാൻ കുറ്റം സമ്മതിച്ചു, ആറു വർഷമായി മേഖലയിൽ സജീവമെന്നും 3 കോടി നഷ്ടമായെന്നും താരത്തിന്റെ ഏറ്റുപറച്ചിൽ

ഐ പി എൽ
മുംബൈ: ഐ പി എൽ വാതുവെപ്പ് കേസിൽ സൽമൻ ഖാന്റെ സഹോദരനും നടനുമായ അർബാസ് ഖാൻ കുറ്റം സമ്മതിച്ചതായി പൊലീസ്. ആറു വർഷമായി വാതുവെപ്പിൽ താൻ സജീവമാണെന്നും 3 കോടി രൂപ തനിക്ക് നഷ്ടപ്പെട്ടതായും അർബാസ് പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. 
 
ശനിയാഴ്ച രാവിലെയാണ് അർബാസ് ഖാൻ ചോദ്യം ചെയ്യലിന് പൊലീസിനു മുൻപിൽ ഹാജരായത്. ഐ പി എൽ വാതുവെപ്പ് കേസിൽ നേരത്തെ പിടിയിലായ സോനു ജലാലിൽ നിന്നുമാണ് അർബാസ് ഖാന് പങ്കുള്ളതായി പൊലീസിന് വിവരം ലഭിക്കുന്നത്. വാതുവെപ്പിൽ ഒരു നിർമ്മാതാവിനും പങ്കുള്ളതായി അർബാസ് പൊലീസിന് സൂചന നൽകിയിട്ടുണ്ട് എന്നാണ് വിവരം.
 
വാതുവപ്പ് നടത്തുന്ന സംഘത്തിന് അധോലോക ഭീകരൻ ദാവൂദ് ഇബ്രാഹിമുമായി ബന്ധമുണ്ട് എന്ന് നേരത്തെ പൊലീസ് വ്യക്തമാക്കിയിരുന്നു എന്നാൽ അർബാസ് ഖാന് ഇത്തരത്തിൽ ബന്ധമുണ്ടോ എന്നുള്ള കാര്യം പരിശോധിക്കും എന്നും പൊലീസ് വ്യക്തമാക്കി. വാതുവെപിൽ ഖാൻ കുടുംബത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.  
About Writer
Sumeesh
അടുത്ത ലേഖനം
ആദ്യം കളികാണാൻ സ്റ്റേഡിയത്തിൽ വരൂ എന്നിട്ട് ഞങ്ങളെ വിമർശിക്കൂ; വികാരാധീനനായി സുനിൽ ഛേത്രിയുടെ വാക്കുകൾ