അഭിറാം മനോഹർ|
Last Modified ചൊവ്വ, 23 ജൂലൈ 2024 (14:01 IST)
അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയായ കമലാ ഹാരീസിന് പിന്തുണ തേടി മുന്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. അണികളോട് കമലാ ഹാരീസിനെ പ്രസിഡന്റ് പദവിക്കായി പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെട്ട ബൈഡന്‍ തന്റെ സ്റ്റാഫ് അംഗങ്ങളോട് നന്ദിയും പറഞ്ഞു. തെരെഞ്ഞെടുപ്പില്‍ നിന്നും പിന്മാറാനുള്ള തീരുമാനം മികച്ച തീരുമാനമായാണ് തോന്നുന്നതെന്നും
പറഞ്ഞു.
നിങ്ങളുടെ ഹൃദയം എനിക്കൊപ്പമാണെന്ന് അറിയാം. പക്ഷേ കമല മികച്ച സ്ഥാനാര്‍ഥിയാണ്. അവരെ ചേര്‍ത്ത് പിടിക്കുക എന്നാണ് ബൈഡന്‍ വ്യക്തമാക്കിയത്. റിപ്പബ്ലിക്കന്‍ സ്റ്റാനാര്‍ഥിയായ ഡൊണാള്‍ഡ് ട്രമ്പിനെ ഒന്നിച്ച് തോല്‍പ്പിക്കണമെന്നും ഡെമോക്രാറ്റുകളോട് ബൈഡന്‍ ആഹ്വാനം ചെയ്തു.കഴിഞ്ഞ ദിവസമായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നതില്‍ നിന്നും പിന്മാറുന്നതായി ജോ ബൈഡന്‍ പ്രഖ്യാപിച്ചത്.