മൈക്കിള്‍ ജാക്‌സണ്‍ ആണ്‍കുട്ടികളെ പീഡിപ്പിച്ചെന്ന ആരോപണം; മകള്‍ ആത്മഹത്യയ്‌ക്ക് ശ്രമിച്ചു

  michael jackson , Paris Jackson , suicide , police , പാരീസ് ജാക്‌സണ്‍ , മൈക്കിള്‍ ജാക്‌സണ്‍ , ആത്മഹത്യ , ലോസ് ഏഞ്ചലസ്
ലോസ് ഏഞ്ചലസ്| Last Modified ഞായര്‍, 17 മാര്‍ച്ച് 2019 (17:21 IST)
പോപ് ഗായകന്‍ മൈക്കിള്‍ ജാക്‌സന്റെ മകള്‍ പാരീസ് ജാക്‌സണ്‍ ആത്മഹത്യയ്‌ക്ക് ശ്രമിച്ചു.
കൈഞരമ്പ് മുറിച്ച ഇവര്‍ അപകടനില തരണം ചെയ്‌തു. ചികിത്സയ്ക്ക് ശേഷം പാരീസ് സ്വന്തം വസതിയില്‍ തിരിച്ചെത്തി.

ലോസ് ഏഞ്ചലസിലെ വീട്ടില്‍ രാവിലെ 7.30 ഓടെയാണ് ഇരുപതുകാരിയായ പാരീസ് ജാക്‍സണ്‍ ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. ഉടന്‍ തന്നെ ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചുവെങ്കിലും പുറത്തുവന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് പാരീസിന്റെ ട്വീറ്റ്.

മൈക്കിള്‍ ജാക്‌സണ്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് ആണ്‍കുട്ടികളെ പീഡിപ്പിച്ചിരുന്നതായി അടുത്തിടെ പുറത്തിറങ്ങിയ ഒരു ഡോക്യുമെന്ററി വെളിപ്പെടുത്തിയിരുന്നു. ഇതോടെ പോപ് ഗായകന്റെ കുടുംബത്തിനെതിരെ
ലോകമെമ്പാടും പ്രതിഷേധം ശക്തമായിരുന്നു.

ഇതിനെ തുടര്‍ന്നുണ്ടായ മനോവിഷമത്തിലാണ് മകള്‍ പാരിസ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :