അനുബന്ധ വാര്‍ത്തകള്‍
- മഴ ശക്തമാകും; നാളെ 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
- വാഹനാപകടത്തില്‍ ഇടതുകാല് നഷ്ടപ്പെട്ട 30കാരന് 72 ലക്ഷം രൂപ നഷ്ടപരിഹാരം
- കനത്ത മഴയില്‍ ഉത്തരാഘണ്ഡില്‍ 24 മരണം; കൂടുതല്‍ നാശനഷ്ടം നൈനിറ്റാളില്‍; റിസോര്‍ട്ടില്‍ കുടുങ്ങിക്കിടക്കുന്നത് 200ഓളം പേര്
- ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്ക് 40ശതമാനം പങ്കാളിത്തം നല്‍കുമെന്ന് പ്രിയങ്ക ഗാന്ധി
- കേരളമടക്കമുള്ള ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഈ മാസം അതിശക്തമായ മഴ ലഭിക്കാനുള്ള കാരണം എന്താണ്?
ആപ്പിള്‍ ഡിവൈസുകള്‍ തുടയ്ക്കാന്‍ ഈ തുണ്ട് തുണി കൂടി വാങ്ങണം, വില 1,900 രൂപ!
ആപ്പിള്‍ പുതിയതായി പുറത്തിറക്കിയതാണ് മാക്ബുക് പ്രോ. 14 ഇഞ്ചിന്റെ വില 1,94,900 രൂപയാണ്. 16 ഇഞ്ചിന് 2.39 ലക്ഷം രൂപയും വിലയുണ്ട്. സംഭവം ആരെങ്കിലും വാങ്ങുകയാണെങ്കില്‍ ഇത് ചീത്തയാകാതെ നോക്കുക എന്ന ആശങ്കയും പിന്നാലെ വരുന്നതാണ്. ആപ്പിള്‍ ഇതിനുവേണ്ടി ഒരു പരിഹാരം കണ്ടെത്തിയിരിക്കുകയാണിപ്പോള്‍.
പോളിഷിങ് ക്ലോത്ത് എന്ന പേരില്‍ ഒരു തുണ്ട് തുണി ഇറക്കിയിരിക്കുകയാണ് കമ്പനി. ഇത് ഉപഭോക്താക്കള്‍ പ്രത്യേകം പണം കൊടുത്ത് വാങ്ങണം. 1,900 രൂപയാണ് വില. ഉപകരണം സുരക്ഷിതമായും നല്ലരീതിയിലും വൃത്തിയാക്കാനാണ് ഇത് ഉപയോഗിക്കുന്നത്. എന്നാല്‍ നൂറു രൂപയ്ക്ക് കിട്ടുന്ന മൈക്രോഫൈബര്‍ തുണിയില്‍ നിന്ന് ഒരു വ്യത്യാസവും ഇതിനില്ലെന്നാണ് ആളുകള്‍ പറയുന്നത്. എന്നാല്‍ ഒരു വ്യത്യാസം ഉണ്ട്. ആപ്പിളിന്റെ ലോഗോ ഈ തുണിയില്‍ ഉണ്ട്!