മൈക്ക് ടൈസന് മിഷേലായി!
PRO
PROബ്രിട്ടണിലെ ആക്ഷേപഹാസ്യ വെബ്സൈറ്റായ 'ന്യൂസ് ബിസ്ക്കറ്റാ'ണ് നവംബര്‍ അവസാനമാണ് ടൈസന് പെണ്ണായ വാര്‍ത്ത പുറത്തുവിട്ടത്. കളിയാക്കി വിട്ട വാര്‍ത്ത കാര്യമായപ്പോള്‍ പുലിവാല് പിടിച്ച അവസ്ഥയിലാണ് വെബ്സൈറ്റ് അധികൃതര്‍. വാര്‍ത്ത പുറത്തുവന്നതോടെ സൈറ്റില്‍ ആഫ്രിക്കയില്‍ നിന്നുളള സന്ദര്‍ശകരുടെ എണ്ണം ക്രമാതീതമായി വര്ദ്ധിക്കുകയുംസൈറ്റ് പലതവണ നിശ്ചലമാവുകയും ചെയ്തു!
സംഭവം തമാശയാണെന്ന് അറിയാതെ ആഫ്രിക്കന്‍ സൈറ്റുകള്‍ ഈ വാര്‍ത്ത വളരെ ഗൗരവത്തോടെ റിപ്പോര്‍ട്ട് ചെയ്ത് പുലിവാലുപിടിച്ചു! 'സ്റ്റാന്‍ഡേര്‍ഡ്', 'സ്പൈഘാന', സാംബിയന്വാച്ച്ഡോഗ് എന്നീ സൈറ്റുകളാണ് ന്യൂസ്ബിസ്കറ്റ് സൃഷ്ടിച്ച വാര്‍ത്ത ഗൗരവമാണെന്ന് കരുതി റിപ്പോര്‍ട്ട് ചെയ്തത്.
