Karkidaka Kanji : എന്തുകൊണ്ട് കർക്കടക കഞ്ഞി, ശരീരത്തിനുള്ള ഗുണങ്ങൾ അറിയാമോ?
Karkkidaka Kanji
കര്‍ക്കടക കഞ്ഞിയിലെ ചേരുവകള്‍
- ഞവര അരി, കുത്തരി
- മുക്കൂറ്റി, കീഴാര്‍നെല്ലി, ചെറുള , മുയല്‍ ചെവിയന്‍, കറുക തുടങ്ങിയ ഔഷധസസ്യങ്ങള്‍
- ഉലുവ, പ്രാദേശിക കടകളില്‍ ലഭിക്കുന്ന ആറ് ധാന്യങ്ങളുടെ കിറ്റ്
- ഇഞ്ചി, കുരുമുളക്, ജീരകം മുതലായവ
- രുചിക്ക് ശര്‍ക്കരയോ, ഈന്തപ്പഴമോ ചേര്‍ക്കാം
മഴക്കാലത്ത് ഔഷധകഞ്ഞി കുടിക്കുന്നതിലെ ഗുണങ്ങള്‍
- ത്രിദോഷങ്ങള്‍ ഇല്ലാതെയാക്കുന്നു
- രക്തം ശുദ്ധീകരിക്കുന്നു
- ദഹനം മെച്ചപ്പെടുത്തുന്നു
- പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു
- മാനസികമായി മെച്ചപ്പെടുത്തുന്നു, നല്ല ഉറക്കം സമ്മാനിക്കുന്നു
സാധാരണയായി ഒരു മാസമാണ് ഔഷധകഞ്ഞി ഉപയോഗിക്കാറുള്ളത്. എന്നാല്‍ ചിലര്‍ ആവശ്യാനുസാരം 10,20,30,40 ദിവസങ്ങളില്‍ ഇത് ഉപയോഗിക്കുന്നു. വയറിന്റെ ശരിയായ പ്രവര്‍ത്തനം ഉറപ്പാക്കാന്‍ ഔഷധകഞ്ഞി ഉത്തമമാണ്.
