1. മറ്റുള്ളവ
  2. ആരോഗ്യം
  3. ലേഖനങ്ങള്‍
  4. Reason behind hair fall

മുടികൊഴിച്ചിൽ വെറും സൂചന മാത്രമാണ്!

മുടികൊഴിച്ചിൽ വെറും സൂചന മാത്രമാണ്!

Hair Fall
മുടി കൊഴിയുന്നതും ആരോഗ്യവും തമ്മിൽ ബന്ധമില്ലെന്ന് കരുതുന്നവരുണ്ടോ? മുടി കൊഴിച്ചിലിനെ അങ്ങനെ ചുമ്മാ തള്ളിക്കളയണ്ടാ കെട്ടോ. ഇത് ചില ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകുന്നതിന്റെ സൂചന തന്നെയാണ്. ഈ പ്രശ്‌നം സ്‌ത്രീകളിലും പുരുഷന്മാരിലും ഒരുപോലെ കണ്ടുവരുന്നതാണ്.
 
ക്ലോറിൽ അടങ്ങിയ വെള്ളം തല കഴുകാൻ ഉപയോഗിക്കുന്നതോ താരനോ എണ്ണ തലയിൽ തടാത്തതോ ആയിരിക്കാം മുടി കൊഴിച്ചിലിന്റെ കാരണമെന്ന് തള്ളിക്കളയരുത്. നമ്മുടെ രോഗപ്രതിരോധ ശേഷി കുറയുന്നതിന്റെ സൂചനയാണ് ഒന്നാമതായി ഈ മുടികൊഴിച്ചിലിന്റെ പിന്നിലുള്ളത്. അലോപേഷ്യ ഏരിയേറ്റ എന്നാണ് ഇതിനെ പറയുന്നത്.
 
സ്ത്രീകളില്‍ ഹോര്‍മോണ്‍ ബാലൻസ് അല്ലാതാവുമ്പോൾ മുടികൊഴിച്ചിൽ കൂടും. ശരീരത്തിൽ അയേൺ കുറവാണെങ്കിലും ഈ പ്രശ്‌നം ഉണ്ടായിരിക്കാം. ഹൈപ്പോതൈറോയ്ഡിസം മൂലം നിങ്ങളുടെ മുടി കൊഴിച്ചിൽ കൂടിയേക്കാം. എന്നാൽ ഇത് പലപ്പോഴും നിങ്ങളുടെ പുരികം വരെ കൊഴിയുന്ന അവസ്ഥയിലേക്ക് എത്തുന്നു. അർബുദത്തിന്റെ സൂചനയും ഈ മുടികൊഴിച്ചിൽ തന്നെയാണ്.
 
ഇനി ശ്രദ്ധിക്കേണ്ടത് നിങ്ങളാണ്. മുടികൊഴിച്ചിലിനെ അങ്ങനെ ചുമ്മാ തള്ളിക്കളയരുത്. മുടി കൊഴിയുന്നുണ്ടെങ്കിൽ ഉടൻ തന്നെ നല്ലൊരു ഡോക്‌ടറെ കണ്ട് പരിഹാരം തേടേണ്ടത് അത്യാവശ്യമാണ്.
About Writer
Rijisha M.
അടുത്ത ലേഖനം
അനാവശ്യ രോമവളർച്ച ഇല്ലാതാക്കാൻ വെറും 15 ദിവസം!