1. മറ്റുള്ളവ
  2. ആരോഗ്യം
  3. ലേഖനങ്ങള്‍
  4. Gut Health News

പ്രോബയോട്ടിക്‌സ് വളരണമെങ്കില്‍ പ്രീബയോട്ടിക്‌സ് കഴിക്കണം

Gut Health
കുടലിന്റെ ശരിയായ പ്രവര്‍ത്തനത്തിന് ആവശ്യമായ ബാക്ടീരിയകളെയാണ് പ്രോബയോട്ടിക്‌സ് എന്നു പറയുന്നത്. അച്ചാര്‍, പഴംകഞ്ഞി, തൈര്, മുതലായ ഫെര്‍മന്റായ ഭക്ഷണങ്ങളില്‍ നിന്നാണ് ഇത് ലഭിക്കുന്നത്. നിരവധി രോഗങ്ങള്‍ ശരീരത്തെ ബാധിക്കാതിരിക്കുന്നതിന് പ്രോബയോട്ടിക്‌സിന് വലിയ പങ്കുണ്ട്. ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയും മാനസിക നിലയും ഈ ബാക്ടീരിയകള്‍ നിയന്ത്രിക്കുന്നു. ഹാപ്പിഹോര്‍മോണായ സെറോടോണിന്‍ കുടലില്‍ ഉല്‍പാദിപ്പിക്കുന്നത് ഈ ബാക്ടീരിയകളുടെ സഹായത്താലാണ്. 
 
പ്രോബയോട്ടിക് ബാക്ടീരിയകള്‍ക്കുള്ള ഭക്ഷണമാണ് പ്രീബയോട്ടിക് എന്നറിയപ്പെടുന്നത്. പ്രീബയോട്ടിക് കൂടുതലുള്ള ഭക്ഷണങ്ങള്‍ വെളുത്തുള്ളി, ഉള്ളി, തണ്ണിമത്തന്‍, വാഴപ്പഴം, ആപ്പിള്‍, ചെറി, എന്നിവയാണ്. ഹാപ്പി ഹോര്‍മോണെന്ന് അറിയപ്പെടുന്ന സെറോടോണിന്റെ 80ശതമാനവും ഉല്‍പാദിപ്പിക്കുന്നത് കുടലിലാണ്. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
മദ്യപിച്ച ശേഷമുള്ള ഹാങ് ഓവര്‍ ഒഴിവാക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ