1. മറ്റുള്ളവ
  2. ആരോഗ്യം
  3. ലേഖനങ്ങള്‍
  4. Baby Health Malayalam Tips

ശിശുക്കള്‍ക്ക് ഒരിക്കലും ഈ ഭക്ഷണങ്ങള്‍ നല്‍കരുത്

Baby Health
കുട്ടികള്‍ ശാരീരികമായും മാനസികമായും ആരോഗ്യത്തോടെ വളരുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഏതൊക്കെ ഭക്ഷണങ്ങള്‍ ഒഴിവാക്കണമെന്ന് അറിയേണ്ടത് അത്യാവശ്യമാണ്. പ്രത്യേകിച്ച് 5 വയസ്സിന് താഴെയുള്ള കുട്ടികളുടെ കാര്യത്തില്‍. ഈ പ്രായത്തിലുള്ള കുട്ടികളെ വളര്‍ത്തുന്നതും അവര്‍ക്ക് ആരോഗ്യകരമായ ഭക്ഷണം നല്‍കുന്നതും വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. പലപ്പോഴും ആരോഗ്യകരമായ പല ഭക്ഷണങ്ങളും കുട്ടികള്‍ കഴിക്കാന്‍ മടിക്കും. 
 
അവര്‍ക്ക് താല്പര്യം പുറത്തുള്ള ആഹാരങ്ങളോടും മറ്റു അനാരോഗ്യകരമായ ആഹാരങ്ങളോടും ആയിരിക്കും. 5 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഒരിക്കലും കൊടുക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങളുണ്ട്. 5 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ശീതളപാനീയങ്ങള്‍ നല്‍കരുത്. ഇവയില്‍ ധാരാളം രാസപദാര്‍ത്ഥങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് കുട്ടികളുടെ ആരോഗ്യ ദോഷകരമായി ബാധിക്കും. അതുപോലെതന്നെ ഒരുപാട്
എരിവുള്ള ഭക്ഷണം കുട്ടികള്‍ക്ക്  നല്‍കരുത്. കൂടാതെ അമിതമായിവറുത്ത ഭക്ഷണങ്ങള്‍ കുട്ടികള്‍ക്ക് നല്‍കരുത്.
 
5 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് അമിതമായി മധുരപലഹാരങ്ങളോ പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങളോ നല്‍കാന്‍ പാടില്ല. ഇത്തരം ഭക്ഷണങ്ങള്‍ കുട്ടികളുടെ മാനസികാരോഗ്യത്തെയും ശാരീരികാരോഗ്യത്തെയും ദോഷകരമായി ബാധിക്കും എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
കുട്ടികള്‍ ഫോണില്‍ കളിച്ചുകൊണ്ടിരിക്കുമ്പോള്‍ പേരുവിളിച്ചാല്‍ പോലും പ്രതികരിക്കുന്നില്ലെ! വെര്‍ച്ച്വല്‍ ഓട്ടിസത്തെ സൂക്ഷിക്കണം