കാര്യങ്ങള്‍ മാറി, ഇപ്പോള്‍ ലോകത്തിന്റെ എല്ലാ ഭാഗത്ത് നിന്നും ആളുകള്‍ സൗദി ലീഗ് കാണുന്നു: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

അഭിറാം മനോഹർ| Last Modified വ്യാഴം, 15 ജൂണ്‍ 2023 (19:29 IST)
സൗദി പ്രോ ലീഗ് ഇപ്പോള്‍ ഏറെ ജനപ്രീതി നേടികഴിഞ്ഞതായും ലീഗിന് കിട്ടുന്ന ഈ സ്വീകാര്യത താന്‍ പ്രതീക്ഷിച്ചതായിരുന്നുവെന്നും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. കഴിഞ്ഞ സീസണില്‍ സൗദിയിലേക്കെത്തിയ റൊണാള്‍ഡോയുടെ തീരുമാനത്തെ പലരും പരിഹസിച്ചിരുന്നെങ്കിലും ഈ സീസണില്‍ റോണോയുടെ പാത പിന്തുടര്‍ന്ന് ബെന്‍സീമയും എന്‍ഗോള കാന്റെയുമടക്കമുള്ള പ്രമുഖതാരങ്ങള്‍ ലീഗില്‍ എത്തിയിട്ടുണ്ട്.

ലോകമെമ്പാടുമുള്ള ആളുകള്‍ ഇപ്പോള്‍ സൗദി ലീഗ് കാണുന്നുണ്ട്. ഇത് എനിക്ക് വളരെ സന്തോഷം നല്‍കുന്ന കാര്യമാണ്. ലീഗ് വികസിക്കുന്നത് തുടരുമെന്നും യൂറോപ്യന്‍ ലീഗുകളില്‍ നിന്നും കൂടുതല്‍ കളിക്കാര്‍ സൗദിയിലേക്കെത്തുമെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും റൊണാള്‍ഡോ പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :