മാഡ്രിഡ്|
jibin|
Last Modified ചൊവ്വ, 26 ഓഗസ്റ്റ് 2014 (10:41 IST)
മുന്‍ ചാമ്പ്യന്മാരായ ബാഴ്‌സലോണയ്ക്ക്
സ്പാനിഷ് ലീഗില്‍ തകര്‍പ്പന്‍ ജയ്ത്തോടെ തുടക്കം. എല്‍ച്ചെയ്‌ക്കെതിരെ 3-0 നാണ് ബാഴ്‌സലോണ മിന്നുന്ന ജയം നേടിയത്. ബാഴ്‌സയ്ക്കുവേണ്ടി ലയണല്‍ മെസി(42, 63), അരങ്ങേറ്റംകുറിച്ച 18കാരന്‍ മുനിര്‍ എല്‍ ഹദ്ദാദി(46)യുടെ വകയായിരുന്നു മറ്റൊരു ഗോള്‍. ബാഴ്‌സലോണ കോച്ചായി ലൂയിസ് എന്റിക് ലാലിഗയില്‍ അരങ്ങേറ്റംകുറിച്ച പോരാട്ടത്തിലാണ് ബാഴ്‌സ ജയിച്ചുകയറിയത്.
'ഇത്തരമൊരു തുടക്കത്തില്‍ എനിക്ക് ഏറെ അഭിമാനമുണ്ട്. പ്രതീക്ഷിച്ചപോലെ തുടക്കത്തില്‍ അവസരങ്ങള്‍ മുതലാക്കുന്നതില്‍ കുറച്ച് ബുദ്ധിമുട്ടുണ്ടായെങ്കിലും കാര്യങ്ങള്‍ ഭംഗിയായി. പ്രതിരോധത്തില്‍ വളരെ മികച്ച ടീമാണ് എല്‍ച്ചെ. എന്നാല്‍ പതുക്കെ മത്സരം ഞങ്ങള്‍ വരുതിയിലാക്കി' ലാലിഗയില്‍ കോച്ചായുള്ള ആദ്യ പോരാട്ടവിജയത്തെക്കുറിച്ച് എന്റിക് പറഞ്ഞു.
മറ്റ് മത്സരങ്ങളില്‍ സെല്‍റ്റാ ഡി വിഗോ ഗെറ്റാഫയെയും (31), വിയ്യാ റയല്‍ ലെവാന്റെയെയും(20) തോല്‍പ്പിച്ചു. ലീഗില്‍ പുതുമുഖങ്ങളായ ഐബര്‍ ഏകപക്ഷീയമായ ഒരു ഗോളിന് റയല്‍ സോസിഡാഡിനെ അട്ടിമറിച്ചു.