T20 World Cup 2024: റിങ്കുവിനെ കളിപ്പിക്കണമെങ്കില്‍ കോലിയെ ഓപ്പണറാക്കണം; തലപുകച്ച് സെലക്ടര്‍മാര്‍

കോലി ഓപ്പണറായാല്‍ ശുഭ്മാന്‍ ഗില്‍, യഷസ്വി ജയ്‌സ്വാള്‍ എന്നിവരുടെ കാര്യം തുലാസില്‍ ആകും

Virat Kohli
Virat Kohli
രേണുക വേണു| Last Modified ശനി, 13 ഏപ്രില്‍ 2024 (12:08 IST)

T20 World Cup 2024: ട്വന്റി 20 ലോകകപ്പില്‍ വിരാട് കോലിയെ ഓപ്പണറാക്കാന്‍ ആലോചന. റിങ്കു സിങ്ങിനെ ഫിനിഷറായി ടീമില്‍ ഉള്‍പ്പെടുത്തണമെങ്കില്‍ കോലിക്ക് ബാറ്റിങ് ഓര്‍ഡറില്‍ സ്ഥാനക്കയറ്റം നല്‍കുകയാണ് വേണ്ടതെന്ന് സെലക്ടര്‍മാര്‍ക്കിടയില്‍ അഭിപ്രായമുണ്ട്. കോലിയുമായി സെലക്ടര്‍മാര്‍ ഇക്കാര്യം സംസാരിക്കും. അതിനുശേഷമായിരിക്കും അന്തിമ തീരുമാനം.

നേരത്തെയും ഓപ്പണറായി ഇറങ്ങാന്‍ താന്‍ തയ്യാറാണെന്ന് കോലി തന്നെ ടീം മാനേജ്‌മെന്റിനെ അറിയിച്ചിട്ടുണ്ട്. കോലി ഓപ്പണറായി ഇറങ്ങണമെന്ന അന്തിമ തീരുമാനത്തിലേക്ക് സെലക്ടര്‍മാരും മുഖ്യപരിശീലകന്‍ രാഹുല്‍ ദ്രാവിഡും എത്തിയാല്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം കോലിയാകും ഇറങ്ങുക. കെ.എല്‍.രാഹുല്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, റിങ്കു സിങ് എന്നിവരും ടീമില്‍ സ്ഥാനം പിടിക്കും.

കോലി ഓപ്പണറായാല്‍ ശുഭ്മാന്‍ ഗില്‍, യഷസ്വി ജയ്‌സ്വാള്‍ എന്നിവരുടെ കാര്യം തുലാസില്‍ ആകും. ഓള്‍റൗണ്ടറായി ഹാര്‍ദിക് പാണ്ഡ്യ ടീമില്‍ സ്ഥാനം പിടിക്കുന്ന കാര്യവും സംശയത്തിലാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :