1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Virat Kohli throws bottle after Match

Virat Kohli: കുപ്പി വലിച്ചെറിഞ്ഞ് കോലി; ഈ തോല്‍വി സഹിക്കാന്‍ പറ്റില്ല ! (വീഡിയോ)

ഗുജറാത്തിനെതിരായ മത്സരത്തില്‍ ആറ് വിക്കറ്റിനാണ് ആര്‍സിബിയുടെ തോല്‍വി

Virat Kohli throws bottle after Match
Virat Kohli: ഗുജറാത്ത് ടൈറ്റന്‍സിനെതിരായ നിര്‍ണായക മത്സരത്തില്‍ തോറ്റ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ പ്ലേ ഓഫ് കാണാതെ പുറത്തായിരിക്കുകയാണ്. വിരാട് കോലി സെഞ്ചുറിയടിച്ചിട്ടും ആര്‍സിബിക്ക് മത്സരം ജയിക്കാന്‍ സാധിക്കാത്തത് ആരാധകരെ ഏറെ വിഷമിപ്പിച്ചിരുന്നു. 
 
ഗുജറാത്തിനെതിരായ മത്സരത്തില്‍ ആറ് വിക്കറ്റിനാണ് ആര്‍സിബിയുടെ തോല്‍വി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ആര്‍സിബി നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 197 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ 19.1 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഗുജറാത്ത് വിജയലക്ഷ്യം കണ്ടു. 
 
ആര്‍സിബിക്ക് വേണ്ടി സെഞ്ചുറി നേടിയ വിരാട് കോലിയുടെ കിടിലന്‍ ഇന്നിങ്‌സിന് അതേനാണയത്തില്‍ മറുപടി നല്‍കുകയായിരുന്നു ഗുജറാത്ത് ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍. 52 ബോളില്‍ എട്ട് സിക്‌സും അഞ്ച് ഫോറും സഹിതം 104 റണ്‍സുമായി ഗില്‍ പുറത്താകാതെ നിന്നു. 
ആര്‍സിബി തോല്‍വി ഉറപ്പിച്ച സമയത്ത് ഡഗ്ഔട്ടില്‍ ഇരിക്കുകയായിരുന്ന വിരാട് കോലിയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഐപിഎല്ലിലെ ഏറ്റവും വേദനാജനകമായ ദൃശ്യം എന്നാണ് ആരാധകര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. കയ്യിലുള്ള വെള്ളം കുപ്പി കോലി നിരാശയോടെ വലിച്ചെറിയുന്നത് വീഡിയോയില്‍ കാണാം. മുഹമ്മദ് സിറാജ് ആകട്ടെ തോല്‍വിയുടെ നിരാശയില്‍ ഗ്രൗണ്ടില്‍ കിടക്കുകയായിരുന്നു. 
 
ആര്‍സിബിക്ക് വേണ്ടി വര്‍ഷങ്ങളായി കോലി കളിക്കുന്നു. ഒരിക്കല്‍ പോലും ഐപിഎല്ലില്‍ ചാംപ്യന്‍മാരാകാന്‍ ആര്‍സിബിക്ക് സാധിച്ചിട്ടില്ല. ഇതാണ് കോലിയുടെ വിഷമത്തിനു പ്രധാന കാരണമെന്നാണ് ആരാധകര്‍ പറയുന്നത്. 
 
 
 
 
 
അടുത്ത ലേഖനം
Royal Challengers Bangalore: 'അവന്റെ മരണം ഞങ്ങള്‍ ആഗ്രഹിക്കുന്നു'; ഗില്ലിനും സഹോദരിക്കും നേരെ സൈബര്‍ ആക്രമണം, സമനില തെറ്റി ആര്‍സിബി ആരാധകര്‍ !