'ശെടാ ഇങ്ങനെയുണ്ടോ ഒരു ഭാഗ്യം'; പന്ത് സ്റ്റംപില്‍ തട്ടി, പക്ഷേ ഔട്ടായില്ല (വീഡിയോ)
അക്‌സര്‍ പട്ടേല്‍ എറിഞ്ഞ ഓവറിലെ അവസാന പന്തില്‍ സ്റ്റീവ് സ്മിത്തിന്റെ ബാറ്റില്‍ എഡ്ജ് എടുക്കുകയായിരുന്നു
Steve Smith
ചാംപ്യന്‍സ് ട്രോഫി സെമി ഫൈനലില്‍ ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്തിനെ ഭാഗ്യം തുണച്ചു. പന്ത് സ്റ്റംപില്‍ തട്ടിയെങ്കിലും ബെയ്ല്‍ വീഴാത്തതിനാല്‍ താരം പുറത്തായില്ല. ഓസ്‌ട്രേലിയന്‍ ഇന്നിങ്‌സിന്റെ 14-ാം ഓവറിലെ അവസാന പന്തിലാണ് സംഭവം.
അക്‌സര്‍ പട്ടേല്‍ എറിഞ്ഞ ഓവറിലെ അവസാന പന്തില്‍ സ്റ്റീവ് സ്മിത്തിന്റെ ബാറ്റില്‍ എഡ്ജ് എടുക്കുകയായിരുന്നു. ബാറ്റില്‍ തട്ടിയ പന്ത് നേരെ സ്റ്റംപില്‍ തട്ടി. എന്നാല്‍ ബെയ്ല്‍ വീഴാത്തതുകൊണ്ട് ഔട്ടായില്ല.
അതേസമയം ചാംപ്യന്‍സ് ട്രോഫിയില്‍ ഗ്രൂപ്പ് ഘട്ടത്തിലൊന്നും ഫോം ആകാത്ത സ്റ്റീവ് സ്മിത്ത് സെമിയില്‍ ഇന്ത്യക്കെതിരെ മികച്ച പ്രകടനമാണ് നടത്തുന്നത്.Luck luck luck #ChampionsTrophy2025 #ChampionsTrophy #SteveSmith #INDvsAUS pic.twitter.com/1xdIz6j7pG
— Nelvin Gok (@NPonmany) March 4, 2025