1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Saurav ganguly biopic details

യുവരാജിന്റെ മാത്രമല്ല, ഗാംഗുലിയുടെയും ബയോപിക് ഒരുങ്ങുന്നു, നായകനാവുക ഈ താരം

saurav ganguly
ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകനും ബിസിസിഐ മുന്‍ പ്രസിഡന്റുമായിരുന്ന സൗരവ് ഗാംഗുലിയുടെ ബയോപിക് ഒരുങ്ങുന്നു. ബോളിവുഡ് താരങ്ങള്‍ ആരും തന്നെയാകില്ല സിനിമയില്‍ ഗാംഗുലിയെ അവതരിപ്പിക്കുന്നത് എന്നതാണ് റിപ്പോര്‍ട്ടുകള്‍. ബംഗാളി സൂപ്പര്‍ താരമായ പ്രൊസെന്‍ജിത് ചാറ്റര്‍ജിയാകും ഗാംഗുലിയെ വെള്ളിത്തിരയില്‍ അവതരിപ്പിക്കുക എന്ന് സൂം റിപ്പോര്‍ട്ട് ചെയ്തു.
 
 ആയുഷ് മാന്‍ ഖുറാന, രണ്‍ബീര്‍ കപൂര്‍ എന്നിവരെയായിരുന്നു സൗരവ് ഗാംഗുലിയാകാന്‍ നിര്‍മാതാക്കള്‍ ആദ്യം പരിഗണിച്ചിരുന്നത്. ഇടം കയ്യനാണ് എന്നതായിരുന്നു ആയുഷ് മാന്‍ ഖുറാനയുടെ സാധ്യത ഉയര്‍ത്തിയിരുന്നത്. എന്നാല്‍ ഗാംഗുലിയുമായി സാമ്യതകള്‍ ഇല്ല എന്നതിനെ തുടര്‍ന്നാണ് ആയുഷ്മാന്‍ ഖുറാനെയെ ഒഴിവാക്കിയത്. 
 
 ഗാംഗുലിയുടെ അടുത്ത സുഹൃത്ത് കൂടിയാണ് സൂപ്പര്‍ താരമായ പ്രൊസെന്‍ജിത് ചാറ്റര്‍ജി. 61 കാരനാണ് പ്രൊസന്‍ജിത്  അതിനാല്‍ തന്നെ എങ്ങനെയാകും നടന്‍ ഗാംഗുലിയുടെ ചെറുപ്പകാലം അവതരിപ്പിക എന്നതില്‍ ആരാധകര്‍ക്ക് ആശങ്കയുണ്ട്. 1996 മുതല്‍ 2008 വരെയുള്ള ഗാംഗുലിയുടെ കരിയറില്‍ 113 ടെസ്റ്റുകളും 311 ഏകദിനങ്ങളും ഇന്ത്യയ്ക്കായി കളിച്ചിട്ടുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച നായകന്മാരില്‍ ഒരാളായാണ് ഗാംഗുലിയെ കണക്കാക്കുന്നത്.
അടുത്ത ലേഖനം
ശ്രീലങ്ക-ന്യൂസിലന്‍ഡ് ടെസ്റ്റ് ആറ് ദിവസം; കാരണം ഇതാണ് !