അനുബന്ധ വാര്‍ത്തകള്‍
- സാര്‍, രോഹിത്തിനെ ഞാന്‍ ടി 20 യില്‍ നിന്ന് മാറ്റണമെന്നാണോ നിങ്ങള്‍ പറയുന്നത്? മാധ്യമപ്രവര്‍ത്തകന്റെ വായടപ്പിച്ച് വിരാട് കോലി (വീഡിയോ)
- കോലിയല്ല, പാകിസ്ഥാന് വെല്ലുവിളി ഈ താരങ്ങൾ: യൂനിസ്ഖാൻ
- ചര്‍ച്ചകളില്‍ രോഹിത്തിനെയും ഒപ്പംകൂട്ടി കോലി, തീരുമാനങ്ങളെടുക്കുന്നത് നാല്‍വര്‍ സംഘം; ഇന്ത്യന്‍ ക്യാംപില്‍ സംഭവിക്കുന്നത്
- ടി 20 ലോകകപ്പ്: ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം ആര്?
- കോലി പന്തെറിഞ്ഞത് രോഹിത്തുമായി ആലോചിച്ച ശേഷം; എന്തിനും തയ്യാറെന്ന സൂചന നല്കി ഇന്ത്യന്‍ ക്യാംപ്
'ഗോള്‍ഡന്‍' രോഹിത്ത്; നാണക്കേടിന്റെ റെക്കോര്‍ഡില്‍ ഹിറ്റ്മാന് രണ്ടാമന്, ഒന്നാമന് പിയൂഷ് ചൗള
ഇന്ത്യയുടെ ഹിറ്റ്മാന് രോഹിത് ശര്‍മയ്ക്ക് നാണക്കേടിന്റെ റെക്കോര്‍ഡ്. പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ഗോള്‍ഡന്‍ ഡക്കായാണ് രോഹിത് ശര്‍മ പുറത്തായത്. ടി 20 ക്രിക്കറ്റിലെ ഡക്കുകളുടെ എണ്ണത്തിലാണ് രോഹിത് മോശം റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുന്നത്. ടി 20 ക്രിക്കറ്റില്‍ രോഹിത് ശര്‍മയുടെ മൂന്നാം ഗോള്‍ഡന്‍ ഡക്കാണ് ഇത്.
ടി 20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ തവണ ഡക്കായി (പൂജ്യത്തിന്) പുറത്തായ താരങ്ങളില്‍ രണ്ടാമതാണ് രോഹിത് ഇപ്പോള്‍. 20 തവണയാണ് രോഹിത് ടി 20 യില്‍ ഡക്കായിരിക്കുന്നത്. 21 തവണ പൂജ്യത്തിനു പുറത്തായ പിയൂഷ് ചൗളയാണ് ഒന്നാമത്. അജിങ്ക്യ രഹാനെ, യൂസഫ് പത്താന്, ദിനേശ് കാര്‍ത്തിക് എന്നിവര്‍ 19 തവണ പൂജ്യത്തിനു പുറത്തായിട്ടുണ്ട്.