1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. RCB appointed sania mirza as team mentor

വനിതാ ഐപിഎൽ: ആർസിബി മെൻ്ററായി സാനിയ മിർസ

RCB
അടുത്ത മാസം തുടങ്ങുന്ന വനിതാ ഐപിഎല്ലിലെ താരലേലത്തിൽ വമ്പൻ താരങ്ങളെ സ്വന്തമാക്കിയതിന് പിന്നാലെ ആരാധകരെ വീണ്ടും ഞെട്ടിച്ച് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. വനിതാ ഐപിഎല്ലിൽ ടീമിൻ്റെ ഉപദേശകയായി പ്രഫഷണൽ ടെന്നീസിൽ നിന്നും വിരമിച്ച ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയെയാണ് ആർസിബി നിയമിച്ചിരിക്കുന്നത്.
 
ഇന്ത്യയുടെ വനിതാകായിക താരങ്ങളിൽ മുൻനിരയിലുള്ള സാനിയയുടെ സാന്നിധ്യം ടീമിന് പ്രചോദനമാകുമെന്നും കളിക്കളത്തും പുറത്തും യഥാർഥ ചാമ്പ്യനായ സാനിയയെ തങ്ങളുടെ ക്രിക്കറ്റ് ടീമിൻ്റെ ഉപദേശകയാക്കുന്നതിൽ തങ്ങൾക്ക് അഭിമാനമുണ്ടെന്നും ട്വീറ്റിലൂടെ ആർസിബി വ്യക്തമാക്കി.
 
ആർസിബിയുടെ തീരുമാനം തന്നെ അത്ഭുതപ്പെടുത്തിയെന്നും എന്നാൽ പുതിയ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിൻ്റെ ആവേശത്തിലാണ് താനെന്നും സാനിയ പറഞ്ഞു. കഴിഞ്ഞ 20 വർഷക്കാലമായി കായികരംഗത്ത് തുടരുന്ന വ്യക്തിയാണ് ഞാൻ. സ്പോർട്സ് ഒരു കരിയറായി തെരെഞ്ഞെടുക്കാനാഗ്രഹിക്കുന്ന വനിതാ താരങ്ങളെ വിശ്വസിക്കാൻ എനിക്കാകും. കളിക്കളത്തിലെ സമ്മർദ്ദം കൈകാര്യം ചെയ്യുന്നതിൽ യുവതാരങ്ങളെ സഹായിക്കാൻ തനിക്കാകുമെന്നും സാനിയ പറഞ്ഞു.
 
അടുത്ത ലേഖനം
മെസിയും വേണ്ട, നെയ്മറും വേണ്ട; രണ്ട് സൂപ്പര്‍താരങ്ങളെയും വില്‍ക്കാന്‍ പി.എസ്.ജി.