അനുബന്ധ വാര്‍ത്തകള്‍
- ഇന്ത്യയ്ക്ക് വീണ്ടും തിരിച്ചടി, ഷമി ഇനിയുള്ള മത്സരങ്ങൾ കളിയ്ക്കില്ല
- ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത 269 പഞ്ചായത്തുകള്‍
- പരിക്ക് മാറാൻ സമയമെടുക്കും: ഓസ്ട്രേലിയൻ ഓപ്പണിൽ നിന്നും റോജർ ഫെഡറർ വിട്ടുനിന്നേക്കും
- രോഹിത് ഫിറ്റ്നസ് ടെസ്റ്റ് പാസായി, പക്ഷേ ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങളും നഷ്ടപ്പെട്ടേക്കും!
- ആദ്യ ടെസ്റ്റിൽ രോഹിത് കളിക്കുമോ? നിർണായകമായ ഫിറ്റ്നസ് പരിശോധന ഇന്ന്
ഷമിക്ക് ആറാഴ്‌ച്ചത്തെ വിശ്രമം: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റും നഷ്ടമാകും
ഓസ്ട്രേലിയക്കെതിരെ അഡലെയ്‌ഡിൽ നടന്ന ആദ്യ ടെസ്റ്റ് മത്സരത്തിനിടെ പരിക്കേറ്റ ഇന്ത്യൻ പേസർ മുഹമ്മദ് ഷമിക്ക് ഡോക്ടര്‍മാര്‍ ആറാഴ്ചത്തെ വിശ്രമം നിര്‍ദേശിച്ചു. ഇതോടെ ഷമിക്ക് ഫെബ്രുവരിയില്‍ ഇന്ത്യയില്‍ നടക്കുന്ന ആദ്യ ടെസ്റ്റും നഷ്ടമായേക്കും. മത്സരത്തിൽ പാറ്റ് കമ്മിൻസിന്റെ ബൗൺസർ കൊണ്ട് ഷമിയുടെ കൈക്കുഴയിൽ പൊട്ടലുണ്ടായിരുന്നു.
ഓസ്ട്രേലിയക്കെതിരായ പരമ്പരയില്‍ നിന്ന് നേരത്തെ ഒഴിവാക്കിയ ഷമി ചൊവ്വാഴ്ച ഓസ്ട്രേലിയയില്‍ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചിരുന്നു. കഴിഞ്ഞ തവണത്തെ ഓസീസ് പര്യടനത്തിൽ 16 വിക്കറ്റുകളോടെ ഷമി മികച്ച പ്രകടനമാണ് കാഴ്‌ച്ചവെച്ചിരുന്നത്. എന്നാൽ ഓസീസിനെതിരായ ആദ്യ ടെസ്റ്റിൽ ഷമിക്ക് വിക്കറ്റുകളൊന്നും തന്നെ വീഴ്‌ത്താൻ സാധിച്ചിരുന്നില്ല.ഇന്ത്യയുടെ രണ്ടാം ഇന്നിങ്സിൽ ബാറ്റ് ചെയ്യുന്നതിനിടെ പരിക്കേറ്റതിനാൽ ഓസീസിന്റെ രണ്ടാം ഇന്നിൻസിൽ ബൗൾ ചെയ്യാനും ഷമിക്ക് സാധിച്ചിരുന്നില്ല.