1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Mayank Agarwal Health Condition

ആശുപത്രിയില്‍ നിന്നുള്ള ചിത്രം പങ്കുവെച്ച് മായങ്ക് അഗര്‍വാള്‍

വായും തൊണ്ടയും പൊള്ളിയതിനെ തുടര്‍ന്ന് ഇന്നലെയാണ് താരത്തെ അഗര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്

Mayank Agarwal
Mayank Agarwal

വിമാനത്തിനുള്ളില്‍ വെച്ച് വെള്ളമാണെന്ന് കരുതി മറ്റൊരു ദ്രാവകം കുടിച്ചതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന മായങ്ക് അഗര്‍വാളിന്റെ ആരോഗ്യം മെച്ചപ്പെട്ടു. ആശുപത്രി കിടക്കയില്‍ നിന്നുള്ള ചിത്രം താരം തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. തിരിച്ചുവരവിന്റെ പാതയിലാണെന്നും പ്രാര്‍ത്ഥനകള്‍ക്കും സ്‌നേഹത്തിനും നന്ദിയെന്നും മായങ്ക് കുറിച്ചു. ഏതാനും സ്‌കാനിങ്ങുകള്‍ കൂടി പൂര്‍ത്തിയാക്കിയാല്‍ താരത്തെ ഡിസ്ചാര്‍ജ് ചെയ്യുമെന്നാണ് വിവരം. 
 
വായും തൊണ്ടയും പൊള്ളിയതിനെ തുടര്‍ന്ന് ഇന്നലെയാണ് താരത്തെ അഗര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെള്ളമാണെന്ന് കരുതി ഒരു കുപ്പിയില്‍ നിന്ന് മറ്റെന്തോ ദ്രാവകം കുടിച്ചതിനു ശേഷം താരത്തിനു വയറുവേദനയും വായിലും തൊണ്ടയിലും അസ്വസ്ഥതയും തോന്നുകയായിരുന്നു. ഉടന്‍ തന്നെ മായങ്കിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഐസിയുവില്‍ ആയിരുന്ന താരം ഇന്നലെ തന്നെ അപകടനില തരണം ചെയ്തിരുന്നു. 
 
ന്യൂ ഡല്‍ഹി വഴി അഗര്‍ത്തലയില്‍ നിന്ന് സൂറത്തിലേക്ക് വിമാന മാര്‍ഗം പോകുന്നതിനിടെയാണ് താരത്തിനു അപകടം സംഭവിച്ചത്. റെയില്‍വെയ്ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനായി കര്‍ണാടക ടീം അംഗങ്ങള്‍ക്കൊപ്പമായിരുന്നു താരത്തിന്റെ യാത്ര. വിമാനത്തില്‍ വെച്ച് താരം ഛര്‍ദിക്കുകയും അസ്വസ്ഥനാകാനും തുടങ്ങി. ഉടനെ വിമാന മാര്‍ഗം തന്നെ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. 
 
അടുത്ത ലേഖനം
Ravindra Jadeja: രവീന്ദ്ര ജഡേജയുടെ പരിക്ക് സാരമുള്ളത്, ടെസ്റ്റ് പരമ്പര പൂർണ്ണമായും നഷ്ടമായേക്കുമെന്ന് റിപ്പോർട്ട്