അനുബന്ധ വാര്‍ത്തകള്‍
- പന്ത് എവിടെ കിടക്കുന്നു, സഞ്ജു എവിടെ കിടക്കുന്നു ! കണക്കുകളില്‍ ബഹുദൂരം മുന്നില്‍ മലയാളി താരം, ഇനിയെങ്കിലും കണ്ണുതുറക്കുമോ ബിസിസിഐ?
- 'സഞ്ജുവില്‍ മറ്റൊരു ധോണിയുണ്ട്'; ഫിനിഷര്‍ റോളില്‍ തിളങ്ങാന്‍ മലയാളി താരം
- ഔട്ടായപ്പോള്‍ ക്രീസില്‍ ഇരുന്നു, കലങ്ങിയ കണ്ണുമായി മടക്കം; സെഞ്ചുറി നഷ്ടപ്പെട്ട വിഷമത്തില്‍ ഇഷാന് കിഷന്
- സമ്മർദ്ദമാണെങ്കിൽ ഐപിഎൽ കളിക്കേണ്ട : ഇന്ത്യൻ താരങ്ങളോട് കപിൽ ദേവ്
- എട്ട് കിലോയോളം ഭാരം കുറച്ചു, റൺസ് കണ്ടെത്തുന്നുണ്ട്, ഒരുപാട് കഠിനാധ്വാനം ചെയ്യുന്നു, പക്ഷേ അവസരമില്ല: പരിഭവം പറഞ്ഞ് പൃഥ്വി ഷാ
ഇത്രയ്ക്ക് ചീപ്പാണോ വെയ്ഡ്? ഇത് ക്രിക്കറ്റിന്റെ മാന്യതയ്ക്ക് ചേരാത്തത്; ഓസീസ് താരത്തെ വിമര്‍ശിച്ച് ക്രിക്കറ്റ് ലോകം (വീഡിയോ)
ഓസ്ട്രേലിയയുടെ ഇന്നിങ്സിന്റെ 17-ാം ഓവറിലാണ് സംഭവം
ഓസ്ട്രേലിയന്‍ ബാറ്റര്‍ മാത്യു വെയ്ഡിനെതിരെ ക്രിക്കറ്റ് ആരാധകര്‍. ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ബാറ്റ് ചെയ്യുന്നതിനിടെ ഫീല്‍ഡ് തടസപ്പെടുത്തിയ വെയ്ഡിന്റെ നടപടി ക്രിക്കറ്റിന്റെ മാന്യതയ്ക്ക് ചേരുന്നതല്ലെന്ന് ആരാധകര്‍ വിമര്‍ശിച്ചു. ബൗളര്‍ ക്യാച്ച് എടുക്കാതിരിക്കാന്‍ കൈ കൊണ്ട് തടസപ്പെടുത്തുകയായിരുന്നു വെയ്ഡ്. ഇത് വീഡിയോയില്‍ നിന്ന് വ്യക്തമാണ്.
ഓസ്ട്രേലിയയുടെ ഇന്നിങ്സിന്റെ 17-ാം ഓവറിലാണ് സംഭവം. മാര്‍ക്ക് വുഡാണ് ഇംഗ്ലണ്ടിനാണ് പന്തെറിഞ്ഞിരുന്നത്. ഈ ഓവറിലെ മൂന്നാം പന്ത് മാത്യു വെയ്ഡിന്റെ ബാറ്റില്‍ ടോപ്പ് എഡ്ജ് എടുത്ത് മുകളിലേക്ക് പൊന്തി. ബൗളര്‍ക്കോ വിക്കറ്റ് കീപ്പര്‍ക്കോ എടുക്കാവുന്ന ക്യാച്ചായിരുന്നു അത്. ക്യാച്ചെടുക്കാനായി ബൗളര്‍ മാര്‍ക്ക് വുഡ് ഓടിവന്നു. ഈ സമയത്താണ് വെയ്ഡ് കൈ കൊണ്ട് വുഡിനെ ക്യാച്ചെടുക്കുന്നതില്‍ നിന്ന് തടസ്സപ്പെടുത്തിയത്.
വെയ്ഡ് ഇത് മനപ്പൂര്‍വ്വം ചെയ്തതാണെന്ന് വീഡിയോയില്‍ നിന്ന് വ്യക്തമാണ്. ഫീല്‍ഡില്‍ തടസമുണ്ടാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ വെയ്ഡിനെ പുറത്താക്കണമെന്ന് ഇംഗ്ലണ്ട് താരങ്ങള്‍ വാദിച്ചു. എന്നാല്‍ അംപയര്‍മാര്‍ ഔട്ട് അനുവദിച്ചില്ല.The CEO of Sportsman Spirit, M Wade, stopping M Wood from catching the ball!!
— WaQas Ahmad (@waqasaAhmad8) October 9, 2022
The OZs@azkhawaja1 pic.twitter.com/zAsJl6gpqz