1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. KL Rahul about new responsibility

വൈസ് ക്യാപ്‌റ്റൻ സ്ഥാനം ഒട്ടും പ്രതീക്ഷിച്ചില്ല, ഉത്തരവാദിത്തവും വെല്ലുവിളിയും ഏറ്റെടുക്കുന്നു- രാഹുൽ

കെഎൽ രാഹുൽ
ഇന്ത്യയുടെ മൂന്ന് ഫോർമാറ്റുകളിലുള്ള ടീമിലും ഇടമുള്ള ചുരുക്കം താരങ്ങളിലൊരാളാണ് കെഎൽ രാഹുൽ. ഐപിഎല്ലിൽ നിലവിലെ റൺവേട്ടക്കാരിൽ ഒന്നാമൻ കൂടിയായ രാഹുലിന് വരാനിരിക്കുന്ന ഓസ്ട്രേലിയൻ പര്യടനത്തിൽ ട്ഈമിന്റെ വൈസ് ക്യാപ്‌റ്റൻ സ്ഥാനമെന്ന ഉത്തരവാദിത്തം കൂടിയുണ്ട്.
 
ടീമിന്റെ പ്രധാന താരങ്ങളിലൊരാളായ രോഹിത് ശർമയ്‌ക്ക് പരിക്കേറ്റതിനെ തുടർന്നാണ് രാഹുലിന് ടീമിന്റെ വൈസ് ക്യാപ്‌റ്റൻ സ്ഥാനം ലഭിച്ചിരിക്കുന്നത്. ഇപ്പോളിതാ തന്റെ പുതിയ ഉത്തരവാദിത്തത്തെ പറ്റി സംസാരിച്ചിരിക്കുകയാണ് രാഹുൽ.ടീമിന്റെ വൈസ് ക്യാപ്‌റ്റൻ ആവാൻ സാധിച്ചത് വലിയ നേട്ടമാണ്. ഇത് ഒട്ടും തന്നെ പ്രതീക്ഷിച്ചിരുന്നില്ല. പുതിയ ഉത്തരവാദിത്തവും വെല്ലുവിളിയും ഞാൻ ഏറ്റെടുക്കുന്നു. ടീമിന് വേണ്ടി ഏറ്റവും മികച്ചത് നൽകുക മാത്രമാണ് തന്റെ ലക്ഷ്യമെന്നും രാഹുൽ വ്യക്തമാക്കി.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
'ജഡേജ പണ്ടേ റോയലാണ്', കൊൽക്കത്തയെ തകർത്ത് ജീവൻ രക്ഷിച്ച ജഡേജയ്ക്ക് നന്ദിപറഞ്ഞ് രജസ്ഥാൻ റോയൽസ്