അനുബന്ധ വാര്‍ത്തകള്‍
- കിംഗ് ബാബറിൽ നിന്നും പടവലങ്ങ പോലെ താഴോട്ട്, ഐസിസി റാങ്കിംഗിൽ തിരിച്ചടി, കുതിപ്പുമായി മുഹമ്മദ് റിസ്വാൻ
- പരിക്കുകൾ വന്നപ്പോൾ പേസും നഷ്ടമായി, പാക് പരാജയത്തിന് പിന്നിലെ കാരണം വ്യക്തമാക്കി റഷീദ് ലത്തീഫ്
- എടാ എന്തൊക്കെയാടാ നടക്കുന്നേ, ക്യാപ്റ്റനെ അപമാനിച്ച ഷഹീൻ അഫ്രീദിയെ പുറത്താക്കി പാകിസ്ഥാൻ
- കുക്കിനെ കടത്തിവെട്ടി, ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ഇംഗ്ലണ്ട് ബാറ്ററോ? ഒരു പടി കൂടി ചാടി കടന്ന് ജോ റൂട്ട്
- വാർണറുടെ പിൻഗാമിയെന്ന് വാഴ്ത്തി, അരങ്ങേറ്റ മത്സരത്തിൽ ഇന്ത്യക്കെതിരെ ഫിഫ്റ്റി, എന്നാൽ ഒറ്റ പരിക്ക് കരിയർ നശിപ്പിച്ചു, 26 വയസിൽ വിരമിച്ച് ഓസീസ് താരം
Kerala Cricket League 2024: കേരളത്തിന്റെ ഐപിഎല്‍ ഇന്നുമുതല്‍; തത്സമയം കാണാന്‍ എന്തുവേണം?
സെപ്റ്റംബര്‍ 18 നാണ് ഫൈനല്‍
Kerala Cricket League 2024
Kerala Cricket League 2024: കേരളത്തിന്റെ ഐപിഎല്‍ 'കേരള ക്രിക്കറ്റ് ലീഗ്' (KCL) ഇന്നുമുതല്‍. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് ഈ സീസണിലെ 33 മത്സരങ്ങളും നടക്കുക. കളികള്‍ തത്സമയം കാണാന്‍ സൗജന്യ പ്രവേശനം അനുവദിക്കും. കേരള ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടക്കുന്ന ലീഗില്‍ ആറ് ടീമുകളാണ് ഏറ്റുമുട്ടുക.
സെപ്റ്റംബര്‍ 18 നാണ് ഫൈനല്‍. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ മലയാളി താരം സഞ്ജു സാംസണ് ആണ് പ്രഥമ കേരള ക്രിക്കറ്റ് ലീഗിന്റെ ഐക്കണ്‍. ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ ആലപ്പി റിപ്പിള്‍സ് തൃശൂര്‍ ടൈറ്റന്‍സിനെ നേരിടും. ട്രിവാന്‍ഡ്രം റോയല്‍സും കൊച്ചി ബ്ലൂ ടൈഗേഴ്സും തമ്മിലാണ് രണ്ടാം മത്സരം. ദിവസവും രണ്ട് മത്സരങ്ങള്‍ വീതമുണ്ട്.
സ്റ്റാര്‍ സ്പോര്‍ട്സ് 1 ല്‍ മത്സരങ്ങള്‍ തത്സമയം കാണാം. ഫാന്‍കോഡ് ആപ്പിലും വെബ് സൈറ്റിലും മത്സരങ്ങളുടെ തത്സമയം സംപ്രേഷണമുണ്ട്.