1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Indian women's wins second U19 worldcup title

U19 Women's T20 Worldcup: ബോളിംഗിലും ബാറ്റിംഗിലും നിറഞ്ഞാടി തൃഷ, അണ്ടർ 19 വനിതാ ടി20യിൽ ഇന്ത്യയ്ക്ക് രണ്ടാം ലോകകിരീടം

Indian Team
വനിതകളുടെ അണ്ടര്‍ 19 ടി20 ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം കിരീടനേട്ടം സ്വന്തമാക്കി ഇന്ത്യന്‍ വനിതകള്‍. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഫൈനല്‍ പോരാട്ടത്തില്‍ അനായാസമായ വിജയമാണ് ഇന്ത്യന്‍ വനിതകള്‍ സ്വന്തമാക്കിയത്. ബൗളിംഗിലും ബാറ്റിംഗിലും ഒരുപോലെ തിളങ്ങിയ ഗോങ്കാടി തൃഷയാണ് ഇന്ത്യയുടെ വിജയശില്പി. 3 വിക്കറ്റുകളും 44 റണ്‍സുമാണ് തൃഷ സ്വന്തമാക്കിയത്. ഇതോടെ വെറും 11.2 ഓവറില്‍ 9 വിക്കറ്റിന്റെ വിജയമാണ് ഇന്ത്യന്‍ വനിതകള്‍ നേടിയത്.
 
 നേരത്തെ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ ഇന്ത്യ 82 റണ്‍സില്‍ ഒതുക്കിയിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി ഗോങ്കാടി തൃഷ 3 വിക്കറ്റും പരുണിക സിസോദിയ,ആയുഷി ശുക്ല,വൈഷ്ണവി ശര്‍മ എന്നിവര്‍ 2 വിക്കറ്റ് വീതവും ഷബ്‌നം ഷക്കീല്‍ ഒരു വിക്കറ്റും സ്വന്തമാക്കി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ തുടക്കം മുതല്‍ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ക്കെതിരെ ആക്രമിച്ചാണ് തുടങ്ങിയത്. 8 റണ്‍സെടുത്ത ഓപ്പണര്‍ കമാലിനിയുടെ വിക്കറ്റ് മാത്രമാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.   44 റണ്‍സുമായി ഗോങ്കടി തൃഷയും 26 റണ്‍സുമായി സനിക ചല്‍കെയെയും പുറത്താകാതെ നിന്നു.
അടുത്ത ലേഖനം
U19 Women's T20 Worldcup Final: ദക്ഷിണാഫ്രിക്കയെ 82 റൺസിൽ എറിഞ്ഞൊതുക്കി ഇന്ത്യ, രണ്ടാം ലോകകപ്പ് നേട്ടം കൈയെത്തും ദൂരത്ത്