1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Indian ODI Team against england announced

ഇംഗ്ലണ്ടിനെതിരായ ഏകദിന ടീമിലും ഇടം നേടി സൂര്യകുമാർ യാദവ്, പ്രസിദ്ധ് കൃഷ്‌ണയും ടീമിൽ

ക്രിക്കറ്റ്
ഇംഗ്ലണ്ടിനെതിരെ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ഇംഗ്ലണ്ടിനെതിരേയുള്ള നാലാം ടി20യില്‍ തകര്‍പ്പന്‍ ഫിഫ്റ്റിയുമായി മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ട സൂര്യകുമാര്‍ യാദവ് ഏകദിന ടീമിൽ ഇടം നേടി. അതേസമയം ടി20 പരമ്പരയിൽ തിളങ്ങിയീഷാൻ കിഷൻ ഏകദിന ടീമിലില്ല.
 
അതേസമയം ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനായി മികച്ച ബൗളിങ് കാഴ്ചവച്ചിട്ടുള്ള പേസര്‍ പ്രസിദ്ധ് കൃഷ്ണ ടീമിൽ ഇടം നേടി. ഓൾറൗണ്ടർ ക്രുണാൽ പാണ്ഡ്യ ടീമിലിടം നേടി. ഒരിടവേളയ്‌ക്ക് ശേഷം കുൽദീപ് യാദവും ഏകദിനത്തിൽ തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ടീമിലുണ്ട്.  
 
അതേസമയം പരിക്കു കാരണം ടി20 പരമ്പരയില്‍ നിന്നും ഒഴിവാക്കപ്പെട്ട ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ, പേസര്‍ മുഹമ്മദ് ഷമി എന്നിവര്‍ക്കു ഏകദിനത്തിലും ഇന്ത്യ വിശ്രമം അനുവദിച്ചു. അടുത്തിടെ വിവാഹിതനായ ബു‌മ്രയ്‌ക്കും ടീം വിശ്രമം അനുവദിച്ചു. നടരാജൻ ടീമിൽ തിരിച്ചെത്തിയപ്പോൾ വിജയ് ഹസാരെ ട്രോഫിയിൽ മിന്നുന്ന പ്രകടനം കാഴ്‌ച്ചവെച്ച് പൃഥ്വി ഷായ്‌ക്കും ദേവ്‌ദത്ത് പടിക്കലിനും ടീമിലിടം നേടാനായില്ല.
 
ഇന്ത്യന്‍ ഏകദിന ടീം 
 
വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ (വൈസ് ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), യുസ്വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ്, ക്രുനാല്‍ പാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദര്‍, ടി നടരാജന്‍, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ശര്‍ദ്ദുല്‍ ഠാക്കൂര്‍
About Writer
അഭിറാം മനോഹർ