India vs South Africa 1st T20: ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി 20 പരമ്പരയ്ക്കു ഇന്നു തുടക്കം; സൂര്യക്ക് പകരം ഇന്ത്യയെ നയിക്കാന്‍ സഞ്ജു?

നവംബര്‍ 10, 13, 15 തിയതികളിലാണ് ശേഷിക്കുന്ന മത്സരങ്ങള്‍

Suryakumar Yadav
രേണുക വേണു| Last Modified വെള്ളി, 8 നവം‌ബര്‍ 2024 (09:06 IST)
Suryakumar Yadav

India vs South Africa 1st T20: ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന് ഡര്‍ബനില്‍ നടക്കും. ഇന്ത്യന്‍ സമയം രാത്രി 8.30 മുതലാണ് മത്സരം. സ്‌പോര്‍ട്‌സ് 18 ചാനലിലും ജിയോ സിനിമ ഒടിടി പ്ലാറ്റ്‌ഫോമിലും മത്സരം തത്സമയം കാണാം. നാല് മത്സരങ്ങളുടെ ട്വന്റി 20 പരമ്പരയാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ കളിക്കുക.

നവംബര്‍ 10, 13, 15 തിയതികളിലാണ് ശേഷിക്കുന്ന മത്സരങ്ങള്‍. രണ്ടാം ട്വന്റി 20 മത്സരം ഇന്ത്യന്‍ സമയം രാത്രി 7.30 നു തുടങ്ങും. മറ്റു മത്സരങ്ങളെല്ലാം ഇന്ത്യന്‍ സമയം രാത്രി 8.30 മുതലാണ്.

അതേസമയം നായകന്‍ സൂര്യകുമാര്‍ യാദവിനു പരിശീലനത്തിനിടെ പരുക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്. ബാറ്റിങ് പരിശീലനത്തിനിടെ സൂര്യയുടെ കൈയ്ക്ക് പരുക്കേറ്റതായാണ് വിവരം. പരുക്ക് സാരമുള്ളതാണെന്നും ചിലപ്പോള്‍ ട്വന്റി 20 പരമ്പരയിലെ എല്ലാ മത്സരങ്ങളും സൂര്യക്ക് നഷ്ടമായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അങ്ങനെ വന്നാല്‍ ഹാര്‍ദിക് പാണ്ഡ്യയോ സഞ്ജു സാംസണോ ആയിരിക്കും ഇന്ത്യയെ നയിക്കുക.

ഇന്ത്യന്‍ ടീം: സൂര്യകുമാര്‍ യാദവ്, അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, റിങ്കു സിങ്, തിലക് വര്‍മ, ജിതേഷ് ശര്‍മ, ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, രമണ്‍ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌ണോയ്, അര്‍ഷ്ദീപ് സിങ്, വിജയകുമാര്‍ വൈശാഖ്, ആവേശ് ഖാന്‍, യാഷ് ദയാല്‍



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :