റൂട്ടിനെ കാത്തിരിക്കുന്നത് നാല് വമ്പൻ റെക്കോർഡുകൾ

അഭിറാം മനോഹർ| Last Modified ശനി, 13 ഫെബ്രുവരി 2021 (12:25 IST)
ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ട് നായകൻ ജോ റൂട്ടിനെ കാത്തിരിക്കുന്നത് നാല് വമ്പൻ റെക്കോർഡുകൾ. നിലവിൽ മികച്ച ഫോമിലുള്ള ജോ റൂട്ടിന് ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും തിളങ്ങാനായാൽ അടക്കമുള്ള താരങ്ങളുടെ റെക്കോർഡിന് ഒപ്പമെത്താം.

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിൽ വിജയിക്കുകയാണെങ്കിൽ ഇംഗ്ലൻടിനായി ഏറ്റവും കൂടുതൽ ടെസ്റ്റ് വിജയങ്ങൾ നേടിയ നായകൻ എന്ന റെക്കോർഡ് ജോ റൂട്ടിന് സ്വന്തമാകും. നിലവിൽ 47 മത്സരത്തില്‍ നിന്ന് 26 ടെസ്റ്റ് ജയങ്ങളുമായി മുന്‍ നായകന്‍ മൈക്കല്‍ വോണിനൊപ്പമാണ് റൂട്ട് ഉള്ളത്.

അവസാന മൂന്ന് ടെസ്റ്റിലും റൂട്ട് 150 റൺസിന് മുകളിൽ സ്കോർ ചെയ്‌തിരുന്നു.രണ്ടാം ടെസ്റ്റിലും 150ന് മുകളില്‍ റണ്‍സ് നേടാനായാല്‍ തുടര്‍ച്ചയായി കൂടുതല്‍ മത്സരങ്ങളില്‍ 150ലധികം റണ്‍സ് നേടുന്ന താരങ്ങളുടെ റെക്കോഡില്‍ കുമാര്‍ സംഗക്കാരയ്‌ക്കൊപ്പം തലപ്പത്തെത്താന്‍ റൂട്ടിനാവും. അതേസമയം സെഞ്ചുറി സ്വന്തമാക്കാനായാൽ ടെസ്റ്റ് സെഞ്ച്വറികളില്‍ മുന്‍ ഇംഗ്ലണ്ട് നായകന്‍ ആന്‍ഡ്രൂ സ്‌ട്രോസിന്റെ 21 സെഞ്ചുറികളെന്ന നേട്ടത്തിൽ റൂട്ടിന് എത്താനാകും.

അതേസമയം വീണ്ടും ഇരട്ടസെഞ്ചുറി കണ്ടെത്താനായാൽ ടെസ്റ്റിൽ ടെസ്റ്റില്‍ ആറ് ഇരട്ട സെഞ്ച്വറി നേടുന്ന താരങ്ങളുടെ പട്ടികയില്‍ ഇടം പിടിക്കാനുള്ള അവസരവും റൂട്ടിന് മുന്നിലുണ്ട്.സച്ചിന്‍ ടെണ്ടുല്‍ക്കര്‍,വീരേന്ദര്‍ സെവാഗ്,മര്‍വന്‍ അട്ടപ്പട്ടു,ജാവേദ് മിയാന്‍ദാദ്,യൂനിസ് ഖാന്‍,റിക്കി പോണ്ടിങ് എന്നിവരാണ് 6 ഇരട്ടസെഞ്ചുറികളുള്ള ബാറ്റ്സ്മാന്മാർ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :