Ind vs Zim:ഇന്നലെ നാണം കെട്ടു, ഇന്ന് പ്രതികാരം വീട്ടുമോ : സിംബാംബ്‌വെയ്ക്കെതിരായ രണ്ടാം ടി20 ഇന്ന്
India vs Zimbabwe
ഇന്നലെ നടന്ന ആദ്യ ടി20 മത്സരത്തില്‍ 13 റണ്‍സിനായിരുന്നു ഇന്ത്യയുടെ തോല്‍വി. ആതിഥേയരായ സിംബാബ്വെ ഉയര്‍ത്തിയ 115 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്കായി നായകന്‍ ശുഭ്മാന്‍ ഗില്ലും ഓള്‍ റൗണ്ടര്‍ താരമായ വാഷിങ്ങ്ടണ്‍ സുന്ദറും മാത്രമാണ് തിളങ്ങിയത്. റുതുരാജ് ഗെയ്ക്ക് വാദ്(7),ധ്രുവ് ജുറല്‍(6), റിയാന്‍ പരാഗ് (2) റണ്‍സിന് പുറത്തായപ്പോള്‍ റിങ്കു സിംഗിനും അഭിഷേക് ശര്‍മയ്ക്കും റണ്‍സൊന്നും തന്നെ നേടാനായില്ല. മൂന്ന് വീതം വിക്കറ്റുകള്‍ സ്വന്തമാക്കിയ സിംബാബ്വെ നായകന്‍ സിക്കന്ദര്‍ റാസയും ടെണ്ടായ് ചറ്റേരയുമാണ് ഇന്ത്യയെ തകര്‍ത്തത്.