അനുബന്ധ വാര്‍ത്തകള്‍
- കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ ടി20യിൽ 2000 റൺസ്, കോലിയ്ക്കൊപ്പമെത്തി സൂര്യകുമാർ
- ഓവറുകൾക്കിടയിൽ ഇനി ലഭിക്കുക ഒരു മിനിറ്റ് മാത്രം, പുതിയ നിയമം ക്യാപ്റ്റന്മാർക്ക് വെല്ലുവിളി
- ടെസ്റ്റിൽ ഓപ്പണറായി പരിഗണിക്കേണ്ടെന്ന് ട്രാവിസ് ഹെഡ്, കാരണം ഇത്
- ലോകകപ്പ് ഹീറോ ട്രാവിസ് ഹെഡ് ഐസിസിയുടെ നവംബറിലെ താരം
- റിങ്കുവിന്റെ മേലെ ആരാധകര്‍ക്ക് വലിയ പ്രതീക്ഷയുണ്ട്, അടുത്ത യുവരാജായാണ് അവനെ കാണുന്നത്: ഗവാസ്കര്‍
വിദേശപിച്ചുകളിലും സൂപ്പര്‍ ഹിറ്റ്, റിങ്കുവിനെ പിടിച്ചുകെട്ടുക അസാധ്യമെന്ന് ക്രിക്കറ്റ് ലോകം
ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടി20 ക്രിക്കറ്റില്‍ ഇന്ത്യ പരാജയപ്പെട്ടെങ്കിലും ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ നേടി ഇന്ത്യന്‍ താരം റിങ്കു സിംഗ്. സെന്റ് ജോര്‍ജസ് പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 19.3 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സെടുത്തപ്പോള്‍ 39 പന്തില്‍ 9 ഫോറും 2സിക്സുമായി പുറത്താകാതെ 68 റണ്‍സുമായി തിളങ്ങിയ റിങ്കു സിംഗായിരുന്നു ഇന്ത്യയുടെ ടോപ് സ്കോറര്‍.
ദക്ഷിണാഫ്രിക്കെക്കെതിരെ നേടിയ അര്‍ധസെഞ്ചുറിയോടെ തന്റെ കന്നി രാജ്യാന്തര ഫിഫ്റ്റിയാണ് താരം നേടിയത്. ആദ്യ വിദേശപര്യടനത്തില് തന്നെ ആത്മവിശ്വാസവുമായി ബാറ്റ് ചെയ്യുന്ന റിങ്കുസിംഗിനെ പ്രശംസകൊണ്ട് മൂടിയിരിക്കുകയാണ് ഇന്ത്യന്‍ ഇതിഹാസതാരമായ സുനില്‍ ഗവാസ്കര്‍. ബാക്ക് ഫൂട്ടിലും ഫ്രണ്ട് ഫൂട്ടിലുമെല്ലാം കളിക്കാന്‍ റിങ്കുവിന് സാധിക്കുന്നുണ്ട്. മികച്ച തുടക്കം ലഭിച്ചാല്‍ റിങ്കുവിനെ തടഞ്ഞുനിര്‍ത്തുക എന്നത് പ്രയാസകരമാകും. സുനില്‍ ഗവാസ്കര്‍ പറഞ്ഞു.