എന്റെ അവസ്ഥ അറിയാതെ വിധിയെഴുതാൻ നിൽക്കരുത്: ഫി‌റ്റ്‌നസില്ലെന്ന വിമർശനങ്ങൾക്ക് മറുപടി‌യുമായി പൃഥ്വി ഷാ

അഭിറാം മനോഹർ| Last Modified വെള്ളി, 18 മാര്‍ച്ച് 2022 (20:15 IST)
യോ-യോ ടെസ്റ്റിൽ പരാജയപ്പെട്ടതിന് പിന്നാലെ ഉയർന്ന വിമർശനങ്ങളിൽ പ്രതികരണവുമായി യുവതാരം പൃഥ്വി ഷാ. എന്റെ അവസ്ഥ എന്താണെന്ന് അറിയില്ലെങ്കിൽ വിധി എഴുതാൻ നിൽക്കരുതെന്നാണ് പൃഥ്വിയുടെ പ്രതികരണം.

ഇൻസ്റ്റഗ്രാം സ്റ്റോറിയായാണ് വിമർശകർക്ക് താരം മറുപടി നൽകിയത്. എന്റെ സാഹചര്യം അറിയില്ലെങ്കിൽ ദയവായി വിധി എഴുതാൻ നിൽക്കരുത്. അതിന്റെ കർമ ഫ‌ലം നിങ്ങൾ തന്നെ അനുഭവിക്കും എന്നാണ് പൃഥ്വി ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.ഐപിഎല്ലിന് മുൻപായി നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ നടത്തിയ ഫി‌റ്റ്‌നസ് ടെസ്റ്റിൽ പരാജയപ്പെട്ടെങ്കിലും താരത്തിന് ഐപിഎല്ലിൽ കളിക്കാൻ തടസ്സമുണ്ടാകില്ലെന്നാണ് റിപ്പോർട്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :