സഞ്ജു കളിക്കില്ല; ഇംഗ്ളണ്ട് ബാറ്റ് ചെയ്യും

ഇംഗ്ളണ്ട് ,  സഞ്ജു , ഇന്ത്യ
ലീഡ്സ്| jibin| Last Modified വെള്ളി, 5 സെപ്‌റ്റംബര്‍ 2014 (15:09 IST)
ഇംഗ്ളണ്ടിനെതിരായ അഞ്ചാം ഏകദിനത്തില്‍ ടോസ് നേടിയ ബൌളിംഗ് തെരഞ്ഞെടുത്തു. മലയാളി താരം സഞ്ജു വി സാംസനെ ഇത്തവണയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. മീഡിയം പേസര്‍ ധവാല്‍ കുല്‍ക്കര്‍ണിക്കു പകരം ഉമേഷ് യാദവിനെ ടീമില്‍ ഉള്‍പ്പെടുത്തി.

പരമ്പര തൂത്തുവാരാനാണ് ഇന്ത്യയുടെ ലക്ഷ്യം. അതിനാലാണ് ടീമില്‍ കാര്യമായ മാറ്റം വരുത്താന്‍ ധോണി താല്‍പ്പര്യം കാണിക്കാതിരുന്നത്. അഞ്ച് മല്‍സരങ്ങളുളള പരമ്പരയില്‍ മൂന്നു മല്‍സരങ്ങളും ജയിച്ച് ഇന്ത്യ നേരത്തെ പരമ്പര സ്വന്തമാക്കിയിരുന്നു. 24 വര്‍ഷത്തിനു ശേഷമാണ് ഇംഗ്ളീഷ് മണ്ണില്‍ ഒരു ദ്വിരാഷ്ട്ര ഏകദിന പരമ്പര സ്വന്തമാക്കുന്നത്.

പരമ്പരയിലെ ആദ്യ മത്സരം മഴ കൊണ്ടുപോയതിനു പിന്നാലെ ലോകചാമ്പ്യന്മാരുടെ മേന്മയിലേക്കുയര്‍ന്നാണ് ഇന്ത്യ ബാക്കി മൂന്നു മത്സരങ്ങളും സ്വന്തമാക്കിയത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :