അനുബന്ധ വാര്‍ത്തകള്‍
- വയസനായെന്ന് പറഞ്ഞ് കളിയാക്കുകയൊന്നും വേണ്ട; പഴയ തീ ഇപ്പോഴും ഉണ്ടെന്ന് തെളിയിച്ച് ധോണി
- IPL 2023: ധോണിക്കും കൂട്ടുകാര്‍ക്കും എട്ടിന്റെ പണി കൊടുത്ത് ഗുജറാത്ത്; ജയം അഞ്ച് വിക്കറ്റിന്
- അവർക്ക് ധോനിയും യുവരാജും രോഹിത്തും കോലിയും ഉണ്ടായിരുന്നു, പാകിസ്ഥാന് പല്ല് മുളയ്ക്കാത്ത 2 പേരും: 2017 ചാമ്പ്യൻസ് ട്രോഫിയെ പറ്റി സർഫറാസ് ഖാൻ
- കപ്പുള്ളവരുടേതല്ല ഇത്തവണത്തെ ഐപിഎൽ, പുതിയ വിജയി ഉണ്ടാകുമെന്ന് ജാക് കാലിസ്
- പല മണ്ടത്തരങ്ങൾ ഞാൻ കണ്ടിട്ടുണ്ട്, എന്നാൽ ഹൈദരാബാദ് ചെയ്ത പോലൊന്ന് ഞാൻ കണ്ടിട്ടില്ല: വിമർശനവുമായി ഷെയ്ൻ വാട്ട്സൻ
സ്വയം താഴേക്ക് ഇറങ്ങി ധോണി; ബാറ്റ് ചെയ്യാനെത്തിയത് എട്ടാം നമ്പറില്‍ !
ബാറ്റിങ് ഓര്‍ഡറില്‍ സ്വയം താഴേക്ക് ഇറങ്ങി മഹേന്ദ്രസിങ് ധോണി. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ ചെന്നൈ നായകന് ക്രീസിലെത്തിയത് എട്ടാമനായി. ശിവം ദുബെ, രവീന്ദ്ര ജഡേജ എന്നിവര്‍ക്ക് ശേഷമാണ് ധോണി ബാറ്റ് ചെയ്യാനെത്തിയത്. തുടര്‍ന്നുള്ള മത്സരങ്ങളിലും ധോണി എട്ടാമനായാണ് ബാറ്റ് ചെയ്യുകയെന്നാണ് വിവരം. ബാറ്റിങ് ഓര്‍ഡറില്‍ താഴേക്ക് ഇറങ്ങാനുള്ള തീരുമാനം ധോണിയുടേത് തന്നെയാണ്.
അതേസമയം, ഏഴ് പന്തുകളില്‍ നിന്ന് ഒരു ഫോറും ഒരു സിക്സും സഹിതം പുറത്താകാതെ 14 റണ്‍സാണ് ധോണി നേടിയത്. എട്ടാമനായി ഇറങ്ങിയാലും തന്റെ ഫിനിഷിങ് മികവ് അങ്ങനെയൊന്നും ഇല്ലാതാകില്ലെന്ന് തെളിയിക്കുന്ന ഇന്നിങ്സായിരുന്നു ഗുജറാത്തിനെതിരായ ഇന്നിങ്സ്.