അനുബന്ധ വാര്‍ത്തകള്‍
- അമേരിക്കയിലെ മാധ്യമ സ്ഥാപനത്തിൽ വെടിവെപ്പ്; അഞ്ച് പേർ കൊല്ലപ്പെട്ടു
- ദുൽഖറിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം 'കർവാന്റെ' ട്രെയിലർ പുറത്തിറങ്ങി
- ഒരു വയസുകാരനെ അച്ഛൻ ചവിട്ടിക്കൊന്നു
- സ്റ്റേഷനിൽ കയറി കുത്തി; പൊലിസുകാരൻ ഗുരുതരാവസ്ഥയിൽ
- കണ്ണൂർ വിമാനത്താവളം സെപ്ടംബറിൽ പ്രവർത്തനം ആരംഭിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി
ഐർലൻഡിനെതിരെ പരമ്പര സ്വന്തമാക്കാൻ ഇന്ത്യ ഇന്നിറങ്ങും
കഴിഞ്ഞ മത്സരത്തിലെ തകർപ്പൻ വിജയത്തിന് ശേഷം ഐർലൻഡിനെതിരെ പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങും. ബുധനാഴ്ച നടന്ന ട്വന്റി20 മത്സരത്തിൽ ഐറിഷിനെ ഇന്ത്യ 76 റൺസിന് പരാജയപ്പെടുത്തിയിരുന്നു. ഇന്നു നടക്കുന്ന മത്സരത്തിൽ വിജയിച്ചാൽ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം.
പുതിയ മാറ്റങ്ങളോടെയാവും ടീം ഇന്ത്യ പരമ്പര സ്വന്തമാക്കാനായി കളത്തിലിറങ്ങുക. ടീമിൽ മറ്റുള്ള എല്ലാവർക്കും കഴിവ് പ്രകടിപ്പിക്കാനുള്ള അവസരം നൽമെന്ന് കഴിഞ്ഞ മത്സര ശേഷം തന്നെ ക്യാപ്റ്റൻ വിരാട് കൊഹ്‌ലി വ്യക്തമാക്കിയിരുന്നു. ഇങ്ങനെയെങ്കിൽ കഴിഞ്ഞ മത്സരത്തിൽ കളിച്ച പലരും ഇന്നിറങ്ങാൻ സാധ്യതയില്ല.
ടീമിൽ വരുന്ന പുക്തിയെ മാറ്റത്തിന്റെ ഭാഗമായി ലോകേഷ് രാഹുല്‍, ദിനേഷ് കാര്‍ത്തിക്, ഉമേഷ് യാദവ് എന്നിവർ പ്ലെയിംഗ് ഇലവനിൽ എത്തിയേക്കാനാണ് സാധ്യത. എന്നാൽ ഇവർക്ക് പകരമായി ആരെയെല്ലാം കളിക്കില്ല എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.