1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Cheteshwar pujara fails once again with jack leach

ജാക്ക് ലീച്ചിന് മുന്നിൽ മുട്ടിടിച്ച് പൂജാര, പരമ്പരയിൽ കീഴടങ്ങിയത് നാല് തവണ

ജാക്ക് ലീച്ച്
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ തിളങ്ങാനാവാതെ ഇന്ത്യൻ ടെസ്റ്റ് സ്പെഷ്യലിസ്റ്റ് താരം ചേതേശ്വർ പൂജാര. നാലാം ടെസ്റ്റ് മത്സരത്തിലും ജാക്ക് ലീച്ചിന്റെ സ്പിൻ കെണിയിലാണ് പൂജാര വീണത്. പരമ്പരയിൽ ഇത് നാലാം തവണയാണ് പൂജാരയെ ജാക്ക് ലീച്ച് പുറത്താക്കുന്നത്.
 
നേരത്തെ ഓസീസിൽ നടന്ന ടെസ്റ്റ് മത്സരത്തിൽ മികച്ച രീതിയിൽ സ്പിന്നിനെ കളിച്ച പൂജാരയ്‌ക്ക് പക്ഷേ നാട്ടിൽ ആ പ്രകടനം പുറത്തെടുക്കാനായില്ല. പൂജാരയ്‌ക്ക് പുറമെ  വിരാട് കോലി,പുജാര,അജിന്‍ക്യ രഹാനെ എന്നിവരെല്ലാം നിരാശപ്പെടുത്തുന്ന പ്രകടനമാണ് പരമ്പരയിലുടനീളം പുറത്തെടുത്തത്. നാലാം മത്സരത്തിലും തോൽക്കാതിരുന്നാൽ മാത്രമെ ഇന്ത്യയ്‌ക്ക് ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ പ്രവേശിക്കാനാവു.
അടുത്ത ലേഖനം
ടെസ്റ്റിലും ഹിറ്റ്‌മാൻ വിളയാട്ടം, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ രോഹിത്തിന്റെ റെക്കോർഡുകൾ അറിയാം