1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. BCCI Breaks Silence on India-Pakistan Handshake Debate

വനിതാ ലോകകപ്പിൽ ഇന്ത്യൻ താരങ്ങൾ കൈ കൊടുക്കുമോ?, മൗനം വെടിഞ്ഞ് ബിസിസിഐ

Women’s World Cup, India vs Pakistan,India vs Pakistan rivalry, IND W vs PAK W,വനിതാ ലോകകപ്പ്, ഇന്ത്യ- പാകിസ്ഥാൻ, ഇന്ത്യ പാക് വനിതാ ക്രിക്കറ്റ് പോരാട്ടം
കൊളംബോ ആര്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ ഒക്ടോബര്‍ 5-ന് നടക്കാനിരിക്കുന്ന വനിതാ ലോകകപ്പ് മത്സരത്തില്‍ ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ വരാനിരിക്കെ മത്സരത്തിനൊപ്പം തന്നെ ചര്‍ച്ചയാകുന്നത് കൈകൊടുക്കലിനെ പറ്റിയാണ്. ഏഷ്യാകപ്പില്‍ പാകിസ്ഥാനെതിരെ 3 മത്സരങ്ങളില്‍ കളിക്കേണ്ടിവന്നിട്ടും ഒരിക്കല്‍ പോലും പാക് താരങ്ങള്‍ക്ക് ഹസ്തദാനം നല്‍കാന്‍ ഇന്ത്യന്‍ ടീം തയ്യാറായിരുന്നില്ല. ഈ സാഹചര്യത്തില്‍ വനിതാ ഏകദിന ലോകകപ്പില്‍ എന്ത് സമീപനമാകും ബിസിസിഐ സ്വീകരിക്കുക എന്ന നിലപാട് അറിയുന്നതിനായാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
 
വിഷയത്തില്‍ ബിസിസിഐ സെക്രട്ടറി ദേവജിത് സായ്കിയയുടെ വിശദീകരണം ഇങ്ങനെ. ഇന്ത്യ നിയമപുസ്തകത്തില്‍ പറയുന്ന കാര്യങ്ങള്‍ പിന്തുടരും. എംസിസി നിയമങ്ങളില്‍ എന്താണ് പറയുന്നത് ടീം അപ്രകാരം നിലപാടെടുക്കും എന്നാണ്. ഇതോടെ പുരുഷ ഏഷ്യാകപ്പില്‍ ഇന്ത്യ സ്വീകരിച്ച സമീപനം തന്നെയാകും വനിതാ ലോകകപ്പിലും ഇന്ത്യ സ്വീകരിക്കുക എന്നത് ഏതാണ്ട് വ്യക്തമായിരിക്കുകയാണ്. വനിതാ ലോകകപ്പില്‍ പാകിസ്ഥാന്റെ മത്സരങ്ങളെല്ലാം നടക്കുന്നത് ശ്രീലങ്കയിലെ കൊളംബോയിലാണ്. ഇന്ത്യയും പാകിസ്ഥാനും നിഷ്പക്ഷ വേദികളില്‍ മാത്രമെ മത്സരിക്കു എന്നാണ് ഇരു രാജ്യങ്ങളും എടുത്തിരിക്കുന്ന നിലപാട്. ഇതോടെ ഏഷ്യാകപ്പിന് പിന്നാലെ വിവാദങ്ങള്‍ നിറഞ്ഞതായിരിക്കും വനിതാ ലോകകപ്പിലെ ഇന്ത്യ- പാക് മത്സരവും എന്നത് ഉറപ്പായിരിക്കുകയാണ്.
 
അടുത്ത ലേഖനം
India vs West Indies, 1st Test: സിറാജും ബുമ്രയും ഇടിത്തീയായി, വെസ്റ്റിൻഡീസ് ആദ്യ ഇന്നിങ്ങ്സിൽ 162 റൺസിന് പുറത്ത്